ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13761. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ


നല്ലൊരു പൂരവും വിഷുവും അടുത്തു
അതിനും മുമ്പേ ഇതാ കോവിഡും വന്നു
വിഷുവെന്നാലുമൊന്നാ ഘോഷിക്കാമെന്നാൽ
ലോക് ഡൗണും വന്നു എൻ രാജ്യത്തിലേക്ക്.

കോവിഡിതാ എന്നുടെ രാജ്യത്തിലെത്തി
ഇപ്പോഴിതാ എൻ കേരളത്തിലുമെത്തി
നാളുകളിങ്ങനെ കഴിയുന്തോറും എൻ-
നാട്ടിലിതാ കോവിഡ് കൂടുന്നേയുള്ളൂ..

എങ്കിലുമെൻ കേരളത്തിലുണ്ടിപ്പോൾ
നല്ലൊരു ശുശ്രൂഷയും സംരക്ഷണവും
അതുകൊണ്ടെന്താ ഇപ്പോൾ പ്രായമായവരും
രോഗം ഭേദമായ് ഭവനത്തിലെത്തി.

ഈ കൊറോണയെ നാം ഒന്നിച്ചു നേരിടും
ലോക് ഡൗണും പാലിച്ച് വീട്ടിലൊതുങ്ങും
അപ്പോഴോ എൻ രാജ്യം അഭിമാനപൂർവ്വം കൊറോണയ്ക്കൊരന്ത്യാഞ്ജലി അർപ്പിക്കും.
  
 

ചാരുത.ജി.
7 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത