മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജീവന്റെ വായു/ജീവന്റെ വായൂ
ജീവന്റെ വായൂ
അന്തിരീക്ഷത്തിൽ മുഴുവനായും പറന്നു കിടക്കുന്ന എന്നെ നിങ്ങൾക് വളരെ അത്യവശ്യമാണ് ജീവൻ നിലനിർത്താൻ ഓരോ മനുഷ്യനും, ജീവജാലകങ്ങൾക്കും ഞാൻ വളരെ അത്യാവശ്യമാണ്. എന്നെ മനസിലായില്ലേ ഞാനാണ 'വായു'. ഏറെക്കാലമായീ ഞാൻ മാലിന്യത്താൽ ശ്വാസം മുട്ടുന്നത്..മുനുഷ്യൻ എന്നെ പലരീതിയിൽ ചൂഷണം ചെയ്യുന്നു. ഞാനില്ലതെ അവർക്ക ജീവിക്കാൻ കഴിയില്ല എന്ന് ഓർമ്മിക്കുകപോലും ചെയ്യാതെ. വാഹനങ്ങളിൽ നിന്നുള്ള പുക,ഫാക്ടറിയിൽ നിന്നുളള പുക അങ്ങനെ പല തരത്തിലുള്ള മാലിന്യം കൊണ്ട് ഞാൻ ശ്വാസംമുട്ടുകയായിരുന്നു . ചിലയിടങ്ങളിൽ എന്റെ ശുദ്ധമായ രൂപം ലഭിക്കാതെ മനുഷ്യർ പരക്കം പാഞ്ഞു എന്നിട്ടും എന്നെ രക്ഷിക്കാൻ അവർ ശ്രമിച്ചില്ല .എന്റെ യഥാർഥ രൂപം , മണം,എന്നിവയെല്ലാം കുറച്ചു ദിവസങ്ങളായി എല്ലാം മാറി മറിയുന്നു . എന്നെ എന്റെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വരാൽ മുനുഷ്യൻ തീരുമാനിച്ചോ ? അറിയില്ല .എന്നാൽ ഇന്ന് എന്നിലേക്ക് തള്ളുന്ന മാലിന്യത്തിന്റ അളവ് കുറഞ്ഞരിക്കുന്നു ഫാക്ടറികൾ മാലിന്യം തള്ളുന്നില്ല .നിരത്തുകളിൽ പുക പടർത്തുന്ന വാഹനങ്ങൾ കാണുന്നില്ല .ആദ്യമെത്താനുള്ള മുനുഷ്യന്റ പരക്കം പാച്ചിൽ അവസാനിച്ചോ ? ഒന്നും തന്നെ അറിയില്ല എന്നാൽ ഒന്നുമാത്രം അറിയാം ഞാൻ ഇന്ന് ശ്വസിക്കുന്നു തടസമില്ലാതെ എത്രനാളേയ്ക്ക് മാത്രം എന്ന് അറിയാതെ
|