കൊറോണയെ തുരത്തുവാനായ്
അകലെ നിന്നൂ നാം
വീട്ടിനുള്ളിൽ തന്നെയങ്ങനെ
തങ്ങിനിന്നൂ നാം
റോട്ടിലൊന്നും പോയിടാതെ
കെട്ടിനിന്നൂ നാം
രോഗമുക്തി നേടുവാനായ്
പടനയിച്ചൂ നാം
ആതുരാലയ സേവനത്തിൻ
തണലറിഞ്ഞൂ നാം
അവരുനൽകിയ നല്ലപാഠം
ഏറ്റുചൊല്ലി നാം
അനുസരിക്കാം കരുത്തുപകരാം
കോവിഡകലാനായ്
കുരുന്നുകൾ നാം നാടിനെന്നും
നൻമയായ് വളരാം
ഗീതിക വർമ്മ
[[13453|]] ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020