ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/Stay Home Stay Safe.

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Stay Home Stay Safe <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Stay Home Stay Safe


ഇന്ന് നമ്മുടെ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് അതിവേഗം പട ർന്നുകൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് അതിവേഗമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. വൈറസ് മൂലം മരണ സംഖ്യ വർദ്ധിക്കുകയും അതോടൊപ്പംതന്നെ രോഗബാധിതർ ആവുകയും ചെയ്യുന്നു. ചൈനയിലെ വുഹാനിൽ നിന്നു പടർന്ന കൊറോണാ വൈറസിനെ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി നൽകിയ പേര് covid19 എന്നാണ്. ഈ വൈറസിനെ ഭൂമിയിൽ നിന്നു തന്നെ നികത്തുവാൻ തന്നെ സാധിക്കുന്നില്ല. കാരണം കൊറോണാ വൈറസിനെ അകറ്റാനുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. എന്നാൽ കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പകരാതിരിക്കാൻ നമുക്ക് സാധിക്കും. ഇതിനായി ചില മാർഗ്ഗനിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കേണ്ടത് ഉണ്ട്.
? മിക്കപ്പോഴും വൃത്തിയായി കൈകൾ കഴുകുക.
? നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.
? ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് പൊത്തി പിടിക്കുക.
? മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.
? വിഷ രഹിതമായ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.
? ദൂരദേശങ്ങളിൽ നിന്നു വന്നവർ മറ്റുള്ളവരുമായി അകലം പാലിക്കുക.
നമ്മൾ ഇക്കാര്യങ്ങൾ പ്രവർത്തിക്കുമ്പോഴാണ് വൈറസിനെ പരമാവധി നമ്മൾ നിന്ന് അകറ്റാൻ സാധിക്കൂ. അതുപോലെതന്നെ നമ്മുടെ പ്രകൃതിയെയും സംരക്ഷിക്കുക. ? വനനശീകരണം, ജലാശയങ്ങൾ മലിനമാക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയെൽ, എന്നിവയെല്ലാം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക. നമ്മൾ രോഗത്തെ പ്രതിരോധിക്കുന്ന നോടൊപ്പം നമ്മുടെ പരിസ്ഥിതിയെയും സംരക്ഷിച്ചാൽ മാത്രമേ ഇനി വരുന്ന ദിനങ്ങളെ അതിജീവിക്കാൻ സാധിക്കൂ. നമുക്ക് ഒത്തൊരുമിച്ച് കൊറോണാ കാലത്തെ അതിജീവിക്കാം.

അമൽ സി.എസ്
8 സി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം