എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മൾ ഓരോരുത്തരും ജിവിക്കുന്ന പ്രദേശം വൃത്തിയായും ഭംഗിയായും നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതി മലിനീകരണം നാടിനെയും സർവജീവജാലങ്ങളെയും ഒരേപോലെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. ഒന്നാമത്തെ കാരണം പ്ലാസ്റ്റിക് നിരോധനം,കൊതുകുനിവാരണം,കുളങ്ങൽ പുഴകൾ തോടുകൾ നദികൾ എന്നിവ ശുചിയായും വൃത്തിയായും സൂക്ഷിക്കുക. കുടിവെള്ളസ്രോതസ്സുകൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നിവയാണ് നമ്മൾ പ്രകൃതിയെ മനോഹരിയാക്കാൻ സൂക്ഷിക്കേണ്ടത്.

ഒന്നാമതായി നമ്മൾ എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. നമ്മുടെ വീടും പരിസരവും പൊതുസ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വൃത്തിയുള്ള സ്ഥലങ്ങളിൽ എപ്പോഴും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായിരിക്കും.

രോഗപ്രതിരോധം എന്നു പറയുന്നത് പല തരത്തിലുണ്ട്. രോഗങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ഓരോ രോഗത്തിനും അതിന്റേതായ ചികിത്സാരീതികളും മരുന്നുകളും ഉണ്ട്. ഉദാഹരണം:കൊവിഡ് 19 ലോകം മുഴുവനായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഇതിനെ കൊറോണ എന്നു വിളിക്കുന്നു. 2019 നവംബറിൽ ചൈനയിൽ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പടർന്നത്. ഇന്നിപ്പോൾ ലോകം മുഴുവൻ ഭീതിയിലും ആശങ്കയിലുമാണ്. അനേകായിരം മനുഷ്യർ മരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യമായ ഇന്ത്യയിലും കൊവിഡിനെക്കുറിച്ച് വിവരങ്ങൾ സർക്കാർ നമുക്ക് നൽകുന്നു. ഈ രോഗത്തെ ചെറുത്തുനിൽക്കുന്നതിന് കൈകഴുകുകയും മാസ്ക് ധരിച്ച് വ്യക്തികളുമായി അകലം പാലിച്ചും വീടുകളിൽ ഇരുന്ന് രോഗത്തെ പ്രതിരോധിക്കുകയാണ്.അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മൂടിപ്പിടിക്കുകയും അതിനുശേഷം നിമിഷങ്ങൾക്കകം നശിപ്പിക്കുകയും വേണം. ഈ രോഗം വന്ന രോഗികൾ ഉപയോഗിച്ച ഒരു വസ്തുക്കളും മറ്റൊരാളും ഉപയോഗിക്കരുത്. ആരോഗ്യപ്രവർത്തകരായ ഡോക്ടേഴ്സും നെഴ്സുമാരും എന്നിവർ ശരീരമാസകലം മറക്കുന്ന കെട്ടും ഗ്ലൗസും ഉപയോഗിച്ചാണ് രോഗിയെ പരിചരിക്കുന്നത്. ഇത് എന്റെ ചെറിയ അറിവായി ഇവിടെ കുറിക്കുന്നു.

ആവന്തിക സി പി
6 ബി എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം