ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/നമുക്കൊരുമിച്ച് നേരിടാം

നമുക്കൊരുമിച്ച് നേരിടാം

നമുക്കറിയാമല്ലോ ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഡിസംബർ 31 ന് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നെ പിന്നെ അത് ലോകം മുഴുവൻ പടർന്നു പിടിക്കുകയായിരുന്നു. കോവിഡ് 19എന്ന അപരനാമത്തിൽ ഈ വൈറസ് ലോകത്തെ മുഴുവൻ വേട്ടയാടുന്ന ഈ സമയത്ത് നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? ഭയമല്ല ഈ സമയത്ത് ജാഗ്രതയാണ് വേണ്ടത്. സർക്കാർ നമുക്കൊപ്പം തന്നെയുണ്ട്. സർക്കാരിന്റെ നടപടികൾ അനുസരിക്കുക എന്നതു മാത്രമാണ് നമ്മുടെ ജോലി. പക്ഷെ പലരും ഈ നടപടികൾ അനുസരിക്കുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ പ്രതിദിനം രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇപ്പോൾ കേരളത്തിൽ മുന്നൂറിൽപ്പരം ആളുകൾക്ക് രോഗം സ്ഥിരികരിച്ചു കഴിഞ്ഞു. മൂന്നു മലയാളികൾ കോറോണ മൂലം മരിക്കാൻ ഇടയായി.

അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണെങ്കിലും നമ്മൾ ജാഗ്രത പുലർത്തണം. നമ്മുടെ ചുറ്റുമുള്ള അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങളെ കീഴടക്കിയ കൊറോണ എന്ന മഹാ വിപത്തിനെ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ ഇതുവരെ സമ്പൂർണമായി കീഴടക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും നമ്മൾ ജാഗരൂകരായി ഇരിക്കണം. ഇരുപത് മിനിറ്റ് കൂടുമ്പോൾ കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. ആഘോഷങ്ങൾ ഒഴിവാക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഈ മഹാവിപത്തിനെ സമ്പൂർണമായി നമ്മുടെ രാജ്യത്തിൽ നിന്ന് പടിയിറക്കാം. നാളെ ഒന്നു പുഞ്ചിരിക്കാൻ ഇന്ന് മുഖം പൊത്തീടാം. വാതിൽ പൂട്ടി വീട്ടിനുള്ളിൽ കഴിയാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദമാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. മരുന്നല്ല പ്രതിരോധമാണ് നല്ലത്. നമുക്കൊരുമിച്ച് പ്രതിരോധിക്കാം. കൊറോണ എന്ന മഹാമാരിയെ.........
വർഷ മണികണ്ഠൻ
7 G H S S ERUMAPETTY
KUNNAMKULAM ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:THRISSUR ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:KUNNAMKULAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]