ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42653 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതികൾ

പ്രകൃതിയാം അമ്മേ
പ്രകൃതിയാം സൃഷ്ടാവേ
കൊടും ചൂടേകി തണുപ്പേകി
മഹാവിപത്ത് വിതയ്ക്കും നീയേ
നിന്നിൽ അഭയമേകും ജനങ്ങളെ
താങ്ങേകും എ൯ അമ്മേ
നി൯ കോപത്താൽ സമസ്തം
കത്തിയെരിയുന്നു അമ്മേ ജഗദംബികേ
നി൯ വേദന അറിയുന്നില്ല ഞങ്ങൾ
നി൯ കണ്ണീരു കാണുന്നില്ല ഞങ്ങൾ
മാപ്പരുളേണം എ൯ പ്രകൃതിയാം അമ്മേ...

അമൃത
7E ഗവ.യു.പി.എസ് . വിതുര
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത