സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/ഉണ്ണിയുടെ ദുഃഖം

14:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cherishpala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണ്ണിയുടെ ദുഃഖം | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിയുടെ ദുഃഖം

പ്രഭാതത്തിലുണ്ണി കൊച്ചിറത്തിണ്ണയി-
ലിരുന്നുറ്റുനോക്കി,കളിക്കൂട്ടരെത്തുമോ?
അച്ഛനുണർന്നീലമ്മയുണ്ടടുക്കളയിൽ,
തിരക്കിട്ടുപോയീടുമച്ഛനെന്തു പറ്റി?

കുഞ്ഞിളംകാറ്റിലുലഞ്ഞ മുടിയൊതുക്കി നക്ഷത്രക്കണ്ണുയർത്തി നോക്കിയുണ്ണി
ഇതെന്തേയെല്ലാരും തൻ വീട്ടിലിരിപ്പൂ
പന്തികേടെന്തോയുണ്ടീ നാട്ടിലെല്ലാം

ചോദ്യമുതിർത്തമ്മയോടെന്തേയെല്ലാരും
വീട്ടിലിരിപ്പൂ-യാത്രയില്ല, കൂടലില്ല'
അമ്മചൊല്ലികൊറോണക്കാലമിതകലം
പാലിക്കണം രോഗ പ്രതിരോധത്തിന്

ഉണ്ണിതൻമുഖംവാടി,മൊഴിഞ്ഞവ'നമ്മേ-
യെനിക്കാരു കൂട്ടുതരും കളിച്ചിടാൻ '
അച്ഛനുമമ്മയും കൂട്ടുതരാമെന്നമ്മ
ചൊല്ലിയുണ്ണിക്കേറെ സന്തോഷമായ്

ജോർജ്ജുകുട്ടി കെ.എസ്.
9 A സെന്റ് തോമസ്സ് എച്ച്.എസ് പാലാ
പലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത