ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/മഹാമാരി

14:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന
നാശത്തിൻ കാലമിങ്ങെത്തി
കൂടെയിരിക്കുവാൻ ആശ്വാസമേകുവാൻ
തൻ നിഴൽ കൂട്ടായ കാലം
ഒന്നിൽ തുടങ്ങി പലതായി പിരിയുന്ന
മാനവ ജീവനെ തിന്ന‍ുന്ന വ്യാധി
പലയിടം പാർത്തവർ പറയാതെ വന്നപ്പോൾ
ജീവൻ പൊലീ‍ഞ്ഞത‍ും പലതായി മാറി
പകലില്ല ഇരവില്ല പാരിൽ
പകരം മരണം ഭയക്കുന്ന മർത്യർ മാത്രം
കരയുന്ന മർത്യനെ കൊതിയോടെ നോക്കുന്ന
മരണം വിതയ്‍ക്കും മഹാമാരി.