ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രചനയുടെ പേര്/പൂമൊട്ട്

14:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44315 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പൂമൊട്ട്''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമൊട്ട്

1910ആഗസ്റ്റ് 27നാണ് ആഗ്‌നസ് സ്‌കോപ്‌ജെ എന്ന പട്ടണത്തിൽ ജനിച്ചത് .അച്ഛനമ്മമാർ അൽസേനിയക്കാർ ആയിരുന്നു.അവരുടെ കണ്ണിലുണ്ണിയായിരുന്ന അവളെ "ഗോംക്സ്" എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. ഗോംക്സ് എന്ന അൽബേനിയൻ വാക്കിന് പൂമൊട്ട് എന്നാണ് അർഥം .പൂമൊട്ടുപോലെ മനോഹാരിയായിരുന്നു ആഗ്‌നസ്.എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ,വളരെ പതുക്കെ സാംസാരിക്കുന്ന സ്വാഭാവം, എല്ലാ ജീവികളെയും ഇഷ്ടമായിരുന്നു ആഗ്നസിന്. ദൈവഭക്തിയുള്ളവളായിരുന്നു അവൾ. ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുകയാണ് എല്ലാവരും .ഇനി ആഗ്‌നസ് മാത്രമേ ഭക്ഷണം കഴിക്കാനുള്ളു .അവൾ അങ്ങനെയാണ് എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ അവൾ കഴിക്കുമായിരുന്നുള്ളു .അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരുബാലൻ അവരുടെ വീട്ടിലേക്ക് കയറിവന്നത്.നന്നായി മുഷിഞ്ഞ വേഷം, മുഖം കണ്ടാലറിയാം നല്ല വിശപ്പുണ്ടെന്നു.കുടിക്കാൻ കുറച്ചു വെള്ളം മാത്രമേ അവൻ ചോദിച്ചുള്ളു .ആഗ്നസിന്റെ അമ്മ വിഷമിച്ചു ,ആഗ്‌നസിനുള്ള ഭക്ഷണം മാത്രമേ അവിടുള്ളൂ ;അത് കൊടുത്താൽ .........വേണ്ട അവനു കുറച്ച വെള്ളം കൊടുത്തുവിടാം ;അവർ തീരുമാനിച്ചു .അപ്പോഴേക്കും ആഗ്‌നസ് തനിക്കുള്ള ഭക്ഷണവുമായി വന്ന് അത് ആ ബാലന് നൽകി.ആർത്തിയോടെ അവൻ ഭക്ഷണം കഴിച്ചു .ഭക്ഷണം നൽകിയതിന് നന്ദി പറഞ്ഞു അവൻ പോയി .അന്ന് പട്ടിണിയായിരുന്നു എങ്കിലും ആഗ്‌നസിനു സന്തോഷവും സമാധാനവും തോന്നി. വിശക്കുന്നവർക്ക് ആഹാരം നൽകണം എന്നത് ഒരു പ്രതിജ്ഞയായി ആഗ്‌നസ് സ്വീകരിച്ചു .ജീവിതത്തിലുടനീളം അവരതു പാലിച്ചു അങ്ങനെ ആഗ്‌നസ് അഗതികളുടെ അമ്മയായി............ "മദർ തെരേസയായി"

ജോസ്മ
3 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം