ജി.എം.യു.പി.എസ്. എടക്കനാട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
🌷 കൊറോണ🌷 ഞാൻ കൊറോണ അഥവാ കോവിഡ്-19.എന്നെ കുറിച്ച് പറയാനാണ് ഞാനീ കഥ എഴുതുന്നത്. കോവിഡ് 19 എന്നാല് കൊറോണ യുടെ കോ, വൈറസിന്റെ വീ, ഡിസീസിന്റെ ഡി, 2019ലെ 19.എന്നെ ചൈനയിലെ വുഹാൻ സിറ്റിയിൽ 2019ൽ ആദ്യമായി കാണപ്പെട്ടത്. ഒരു മൈക്രോസ്കോപ്പിലൂടെ പോലും കാണാൻ കഴിയാത്ത എന്നെ ആളുകൾ വളരെ ഭയപ്പെടുന്നു. സ്പർശനത്തിലൂടെയോ, തുമ്മിയാലോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പടർന്നു കയറാൻ എനിക്ക് സാധിക്കും. ഞാൻ മൂക്കിലൂടെയോ വായിലൂടെയോ സഞ്ചരിച്ച് ശോസകോശത്തിലെത്തും. അവിടെ എത്തിക്കഴിഞ്ഞാൽ കൊറോണ യുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. തലവേദന, തൊണ്ട വേദന, തൊണ്ട വരളൽ, പനി, ചുമ, മൂക്കടപ്പ് എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ശോസകോശത്തിലെത്തിക്കഴിഞ്ഞാൽ ന്യൂമോണിയ ആയി മാറും. അങ്ങനെ മരണം സംഭവിക്കും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട് കേട്ടോ....... ഞാൻ കാരണം ആളുകളെല്ലാം വളരെ വിഷമിക്കുന്നുണ്ട്. ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. കുട്ടികൾക് സ്ക്കൂളിൽ പോകാൻ സാധിക്കുന്നില്ല. ( ഇങ്ങനെയൊക്കെ ആണെങ്കിലും വേറൊരു രഹസ്യം കൂടി എനിക്ക് നിങ്ങളോട് പറയാനുണ്ട്ടോ... 😜. എന്നെ പേടിച്ച് ആരും പുറത്തിറങാത്തതു കാരണം കൊലയില്ല, കൊള്ള യില്ല, വാഹനാപകടങ്ങളില്ല, അങ്ങനെ എല്ലാ കൊള്ളരുതായ്മക്കും കുറവുണ്ട് കേട്ടോ....) അതുകൊണ്ട് കൂട്ടുകാരേ... നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മാസ്ക് ധരിക്കണം. പുറത്ത് പോയി വന്നാൽ കൈ കഴുകാതെ മൂക്കിലോ കണ്ണിലോ വായിലോ തൊടരുത്. വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവർ നിർബന്ധ കോറൻറയിനിൽ കഴിയണം. ഗവൺമെന്റ് പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കണം..... 👏👏
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ