ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം

13:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ കാലം


ലോകമെമ്പാടും ദുഃഖ ദുരിതം
പടർത്തുന്ന
കൊറോണ ഭീകരനെ തകർക്കാം
ഒറ്റക്കെട്ടായ്
അതിജീവനത്തിന്റെ പാതയിൽ
സഞ്ചരിച്ച്
നേരിടാം കോവിഡിനെ തൽക്ഷണം
പതറാതെ

സർക്കാരിൻ നിർദേശങ്ങൾ പാലിച്ചു
മുന്നേറണം
ഒട്ടും മടിയില്ലാതെ മനുഷ്യർ
നാമെല്ലാരും
ഇടയ്ക്കു വഴിവക്കിൽ കൂടുന്ന
കൂട്ടം വേണ്ട
അകലം പാലിച്ചിടാം ദുർവ്യാധി
തീരും വരെ

വൃത്തിയായി കഴുകുക ഹാൻഡ്‌വാഷ്
ഉപയോഗിച്ച്
ഇരുകൈകളും നന്നായി ഇരുപതു
സെക്കൻഡോളം
ചുമ, പണി വരുമ്പോൾ സ്വയം
ചികിതസിക്കാതെ
വൈദ്യസഹായം തേടൂ, രോഗത്തെ
ഭേദമാക്കൂ..

ധൈര്യം മാത്രം പോരാ വിവര
ശുചിത്വവും
വേണം വ്യാജ വാർത്തകൾ പടർത്താതെ
നമുക്ക്
അതിജീവനത്തിന്റെ പാതയിൽ
സഞ്ചരിച്ച്
നേരിടാം കോവിഡിനെ തൽക്ഷണം
പതറാതെ...


 


വിഷ്ണുപ്രിയ വിനോദ്
9 C ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി, എറണാകുളം, അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത