പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2010ASHA BINU




ചരിത്രം

മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണല്‍ ഹൈവേയില്‍കൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ടായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാര്‍വരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാര്‍ത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരക/ളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയര്‍ത്തിനില്ക്കുന്ന മാമലകളും അതിനിടയില്‍ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാര്‍, പുല്ലകയാര്‍,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കര്‍ഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതില്‍ അതിശയിക്കാനില്ല.

കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വര്‍ഷം പഴക്കമുള്ള ഈ സ്കൂള്‍ 1911- ല്‍ സ്ഥാപിതമായത്. 

ദിവാന്‍ മറ്റത്ത് കൃഷ്ണന്‍ നായര്‍ ഗവ. എല്‍. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വര്‍ഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ല്‍ അത് യു. പി. സ്കൂളായി ഉയര്‍ത്തി. ഇതിന്വേണ്ട സഹായം നല്‍കിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തര്‍ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്തറി ആയിരുന്നപ്പോള്‍ ഇത് ഒരു ഹൈസ്കൂളായി 1968-ല്‍ ഉയര്‍ത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==നാഷണല്‍ ഹൈവേയുടെ ഓരത്ത് മൂന്നര ഏക്കര്‍ സ്ഥലവും അഞ്ച് കെട്ടിടവും അതിവിശാലമായ കളിസ്ഥലവും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പത്രം

വിദ്യാലയവിശേഷം പൊന്‍പുലരി

സ്കൂളില്‍ നടക്കുന്ന എല്ലാവിധ പ്രവരത്തനങ്ങളും ഉള്‍കൊള്ളിച്ച സാധാരണ ദിനപ്പത്രത്തിന്റെ മാതൃകയില്‍ കട്ടികള്‍ പത്രം തയ്യാറാക്കി വരുന്നു.

എഫ്. എം. സ്റ്റേഷന്‍,
ക്വിസ് (അറബിക്-സ്റ്റേറ്റ് കലോല്‍ത്സവം)
* വിദ്യാരംഗം കലാ സാഹിത്യ വേദി.
കെ. എം ആസിയ ബീവിയുടെ നേതൃത്വത്തില്‍ സ്കൂളിലെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നരീതിയില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ ഉണര്‍ത്തുന്നരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സോഷ്യല്‍ സയന്‍സ് ക്ളബ്
സയന്‍സ് ക്ളബ്
'രാഷ്ട്ര ഭാഷാ ക്ളബ്
' പി. ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കംപ്യൂട്ടര്‍ മുഖേന ഹിന്ദി ടൈപ്പിങ്ങ് പരിശീലനം നല്കുന്നു. ഹിന്ദി ദിനാചരണം സെപ്റ്റംബര്‍ 14-ന് കുട്ടികളുടെ പമ്കാ‍ളിത്വത്തോടെ ആചരിച്ചു.
ഗണിത ക്ളബ്
< ഐ. റ്റി ക്ളബ്
1 മുതല്‍10 വരെ കംപ്യൂട്ടര്‍ പരിശീലനം നടക്കുന്നു. ഐറ്റി ക്ളബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വിവിധമത്സരം നടത്തി.
ഇംഗ്ളീഷ് ക്ളബ്
' അനു ടീച്ചറിന്റെ നേതൃത്വത്ത്ില്‍ ക്ളഭ് പ്രവര്‍ത്തനം ആരംഭിച്ചു. ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം വളര്‍ത്ത്ാനുതകുന്ന രീതിയില്‍ ഈ ദിനം ജനുവരി 14 ന് ആചരിച്ചു. 1 മുതല്‍ 10 വരെയുള്ള കുട്ട്ികളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.

മാനേജ്മെന്റ്

സര്‍ക്കാര്‍
അധ്യാപകര്‍
അനധാപകര്‍
കുട്ടികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==