എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/അക്ഷരവൃക്ഷം/കോറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ കാലം

നാടാകെ രോഗത്തിന് രീതിയിലാണല്ലോ
നാട്ടിൽ എല്ലാരും ദുഃഖത്തിൽ ആണല്ലോ
റോഡിൽ ഇറങ്ങാനും കഴിയാത്ത ഗതിയല്ലോ
ലോകത്തിൽ സഞ്ചാരം അറിയാത്ത നിലയിലേ

കാലം കഴിയുമ്പോൾ ഓരോ വിപത്തുകൾ
രോഗത്തിൻ രൂപത്തിൽ നമ്മെ വലയ്ക്കുന്നു
ആദ്യം നിപ്പ വൈറസ് പിന്നെ പ്രളയവും
ഇന്നിതാ പുതുതായി കൊറോണയും രംഗത്തുണ്ട്

മാസ്ക്ക് ധരിക്കാതിറങ്ങാനും പാടില്ല
അകലം പാലിക്കാതെ സംസാരിക്കാനാവില്ല
കല്യാണവും മറ്റ് ആഘോഷവുമില്ല
ഗൾ‍ഫിലേക്കാണെങ്കിൽ പോകാനും കഴിയില്ല

ഒട്ടേറെ ആളുകൾ ജീവനും പോകുന്നു
ഒത്തിരിപേരാണേൽ നോട്ടത്തിലാവുന്നു
ഓടി നടന്നുള്ള കാലവും ഓർക്കുന്നു
തിരികെ ആ കാലത്തേക്കെത്താൻ കൊതിക്കുന്നു

നെഹ്ല ഫാത്തിമ . സി
6 R എ. കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത