മാനവജാതിക്കു ക്ഷതമായ് വന്നൊരു വൈറസ് -?
വുഹാനിൽ ജന്മം കൊണ്ടൊരു വ്യാധിയായ്
വിശ്വം മുഴുവൻ വിഷവിത്തിട്ടു വിലസുന്നു
വിധിയെ പഴിച്ചിട്ടു പ്രയോജനമില്ലെന്നോർക്ക നാം.
തുരത്തിയോടിച്ചീടാം നമുക്കീ കോറോണയെ -?
അകറ്റിനിറുത്താം നമുക്കീ വ്യാധിയെ
കൈകൾ വൃത്തിയാക്കീടാം നാം സ്വന്തമായി
മാസ്ക് ധരിച്ചീടാം നാം സ്വയരക്ഷയ്ക്കായ് .
കൊഴിഞ്ഞു വീണു ജനലക്ഷങ്ങൾ പിന്നിൽ -?
കൊറോണക്ക് കോവിഡ് 19 എന്ന പേരും വന്നു
കൊഴിയാതെ നോക്കണം നാം നമ്മുടെ ജീവനൗകയെ
മരുന്നെത്തിയില്ല വ്യാധിയെ തുരത്തുവാനെന്നോർക്ക നാം.
കരുതീടം കാവലേകിടാം സാമൂഹിക അകലം പാലിച്ചീടാം-?
കരുത്തേകീടം കർമ്മധീരരായ് കാലമിനിയും മുന്നേറിടാം
ആതുരസേവനം ചെയ്യും ആശുപത്രിയും മാലാഖമക്കൾക്കായ്
കണ്ടെത്താം മരുന്നുകൾ കോറോണയെ കൊല്ലുവാൻ