കൊറോണ എന്ന വിപത്ത്
പ്രതിരോധത്തിൽ നമ്മൾക്കതിജീവിക്കാം
കൊറോണ എന്ന വിപത്തിനെ
നമ്മൾ തുടച്ചു മാറ്റിടുന്നു
കേരളമാണെൻ നാട്
ദൈവത്തിൻ പുണ്യ നാട്
കേരങ്ങൾ തിങ്ങുമെന്റെ നാടിപ്പോൾ
കൊറോണയുടെ നാട്
ആരോഗ്യ കേരളം നമുക്ക് സൃഷ്‌ടിച്ചിടാം
ആരോഗ്യ വകുപ്പുതൻ നിർദേശം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകാം
കൂടെ ജലവുംഅത്യാവശ്യമാ
ചുമ തുമ്മൽ വരുമ്പോഴോ
തൂവാല കൊണ്ട് മുടിടാം
ഹസ്ത ദാനം വേണ്ട കൂടെ
നമസ്കാരം ചെയ്തിടാം
വധിച്ചീടാം നമുക്കൊന്നായ്
കൊറോണയാം ഭീകരനെ
ഒറ്റക്കെട്ടായി നിൽക്കാം
ജാഗ്രത പുലർത്തിടാം
ഗൗരി പ്രിയ
7E SNUPS തേവലക്കാട് കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത