23:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സസ്നേഹം | color= 4 }} <center> <poem> ഓരോ പുലർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സസ്നേഹം
ഓരോ പുലർകാല സന്ധ്യയിലും
ഒരു മുഖം കാണുന്നു ഞാനാദ്യമായി .
അമ്മ ..... എന്നമ്മതൻ വാത്സല്യാനനം
അലിവിന്റെ ,കനിവിന്റെ , അറിവിൻ നിറകുടം !
കണ്ണീരണിഞ്ഞുകൊണ്ടാകിലുമെൻ
കണ്ണീർ തുടക്കാൻ എന്നുമെത്തും !
ശകാരപ്പെരുമഴ ചൂരൽക്കഷായം എന്നു വേണ്ട
നേർ വഴിക്കോരോ കുറുക്കു വിദ്യകൾ
എന്തൊക്കെയായാലും എന്നമ്മതന്നെ
എന്റെ മനസ്സിന്റെയാത്മ ധൈര്യം
സ്നേഹത്തിൻ പര്യായ വചനങ്ങളിലാദ്യ
മായെന്നമ്മയല്ലാതെ മറ്റൊന്നുമില്ല.