ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഭീതി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതി വേണ്ട <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി വേണ്ട

നോക്കു നോക്കു കൂട്ടരെ
ലോകം മുഴുവൻ കൊറോണ

കുഞ്ഞൻ വൈറസ് വന്നല്ലോ
ഭൂമിയൽ ഭീതി നിറഞ്ഞല്ലോ

പേടിക്കേണ്ട പേടിക്കേണ്ട
അവനെ പിടിയിൽ ഒതുക്കാനായ്

കൈകൾ നന്നായി കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം

സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടെ കൈകൾ നന്നായി കഴുകീടാം

ആവശ്യമില്ലാതീ കൈകൾ
മുഖത്ത് തൊടാൻ പാടില്ല

കൃത്യതയോടെ ഇക്കാര്യം
ദിനവും നിങ്ങൾ ശീലിച്ചാൽ

രോഗഭീതി ഇല്ലല്ലോ
വിജയത്തോടെ മുന്നേറാം
 

അതുൽ
2 D ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത