(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൊറോണ*
ഇന്ന് ശ്വസിക്കാനെനിക്കു പേടി
കൈകോർത്തു നിൽക്കുവാനാകുന്നില്ല
ഓടി ക്കളിക്കേണ്ടൊ രവധിക്കാലം
കൂട്ടിലെ തത്ത യെ പോലെയായി...
വായുവിലൂടെയും സ്പർശത്തിലൂടെയും
പേമാരി പോലെ കൊടുങ്കാറ്റുപോലെ,
മനുഷ്യൻ്റെ ജീവനു ഭീഷണിയായ്
ഭൂമിയിൽ വന്നൊരു വില്ലനി വൻ.
ഇവനുടെ പേരല്ലോ കൊറോണ എന്ന്
പേടിയോടെ നാം പറഞ്ഞീടുന്നു..
ഇവനെ നമുക്ക് തുരത്തി ടുവാൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കേണം.
ആശങ്ക വേണ്ട; പേടിവേണ്ട
സോപ്പിട്ടു നന്നായി കൈ കഴുകാം
നല്ലോരകലം പാലിച്ചിടാം
മാസ്ക് ധരിച്ച് മുഖം മറക്കാം
നല്ലൊരു നാളെ പുലർന്നിട ട്ടെ
ഓടിക്കളിക്കാൻ കഴിഞ്ഞിടട്ടെ....
ശ്രീദർശ് .എസ് .ജിത്ത്
3 വെള്ളാവിൽ എ എൽ പി എസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത