വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/*കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunakumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കൊറോണ*


ഇന്ന് ശ്വസിക്കാനെനിക്കു പേടി
കൈകോർത്തു നിൽക്കുവാനാകുന്നില്ല
ഓടി ക്കളിക്കേണ്ടൊ രവധിക്കാലം
കൂട്ടിലെ തത്ത യെ പോലെയായി...
വായുവിലൂടെയും സ്പർശത്തിലൂടെയും
പേമാരി പോലെ കൊടുങ്കാറ്റുപോലെ,
മനുഷ്യൻ്റെ ജീവനു ഭീഷണിയായ്
ഭൂമിയിൽ വന്നൊരു വില്ലനി വൻ.
ഇവനുടെ പേരല്ലോ കൊറോണ എന്ന്
പേടിയോടെ നാം പറഞ്ഞീടുന്നു..
ഇവനെ നമുക്ക് തുരത്തി ടുവാൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കേണം.
ആശങ്ക വേണ്ട; പേടിവേണ്ട
സോപ്പിട്ടു നന്നായി കൈ കഴുകാം
നല്ലോരകലം പാലിച്ചിടാം
മാസ്ക് ധരിച്ച് മുഖം മറക്കാം
നല്ലൊരു നാളെ പുലർന്നിട ട്ടെ
ഓടിക്കളിക്കാൻ കഴിഞ്ഞിടട്ടെ....
 

ശ്രീദർശ് .എസ് .ജിത്ത്
III വെള്ളാവിൽ ALPS
തളിപ്പറമ്പ വടക്ക് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത