സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ കേരളം കരയുന്നു

കേരളം കരയുന്നു

 കേരളം കരയുന്നു കേരളം കരയുന്നു കൊറോണ വൈറസുമൂലം
മരണസംഖ്യ കൂടി ഭീകരനാണ് പോലും കൊറോണ വൈറസുകൾ
ഭയമേ വേണ്ട വേണ്ട ജാഗ്രത കൈവരിക്കൂ
കൈകളിൽ പൊടിയുണ്ടേ കഴുകാത്തവരാണു നമ്മൾ
സോപ്പു വെള്ളവുമായി നടക്കുന്നൂ ജനക്കൂട്ടം
 തുമ്മുമ്പോൾ പാട്ടും പാടി നിന്നവരാണ് നമ്മൾ
തുമ്മുവാൻ തലപ്പൊക്കും മുഖം പൊത്തി ഓടീടുന്നു
 ജീവിതം എന്താണെന്ന് ജീവൻ എന്താണെന്ന്
  കൊറോണ വൈറസുകൾ പഠിപ്പിക്കുന്നു നമ്മെ
കൊറോണ വൈറസുകൾ വന്നപ്പോൾ എന്തു കഷ്ടം
  കർഫ്യൂ ആയിവന്നു ലോക്ക് ഡൗൺ ആയിപ്പോയി
ലോക്ക് ഡൗൺ എന്തു രസം കുട്ടികൾ പറയുന്നു
   അച്ഛൻ അമ്മമാരുമൊത്ത് കളിച്ചീടുന്നു ഞങ്ങൾ.
എല്ലാവരും വീട്ടിൽ തന്നെ ഒന്നിച്ചു കൂടിടേണം
        കൊറോണവൈറസിനെ ഓടിച്ചീടുവാൻ
 

സജന സി വി
8c സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കരുതലിന്റെ കാലം

തോൽപിക്കാം നമുക്ക് തോൽപിക്കാം
 കൊറോണയെ നമുക്ക് തോൽപിക്കാം
ഒത്തൊരുമയുള്ള കേരളം
നന്മയുള്ള കേരളം
കരളുറപ്പുള്ള കേരളം
ശുചിത്വമുള്ള കേരളം
കൊലയാളികളെ തോൽപിക്കും മലയാളികൾ നമ്മൾ
കൈകൾ കഴുകാം കൈയ്യകലം പാലിക്കാം
മുഖം മറയ്ക്കാം
മനസ്സ് തിരിക്കാതിരിക്കാം
വീട്ടിലിരിക്കാം നാടുകാക്കാം നാട്ടാരെ മറക്കാതിരിക്കാം

അനവദ്യ അജീഷ്
മൂന്ന് ബി സി.എൻ.എൻ. ജി എൽ പി.എസ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത