ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പാട്ട്

.
കൊറോണ നാടുവാണീടും കാലം  
മനുഷ്യനെങ്ങുമേ നല്ല നേരം            
തിക്കും തിരക്കുംബഹളംഇല്ല             
വാഹനാപകടം തീരെയില്ല.              
വട്ടം കൂടാനും കുടിച്ചിടാനും            
നാട്ടിൻപുറങ്ങളിൽ ആരുമില്ല.                     
ജങ്ക്ഫുഡ് ഉണ്ണുന്നചങ്കുകൾക്ക്                       
കഞ്ഞി കുടിച്ചാലും സാരമില്ല.                  
കല്ലെറിയാൻ റോഡിൽ ജാഥയില്ല          
കല്യാണത്തിൽ പോലും ജാഡയില്ല.      
നേരമില്ലെന്ന് പരാതിയില്ല                                  
ആരും ഇല്ലെന്നുള്ള തോന്നലില്ല                   
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ               
കള്ളൻ കൊറോണ തളർന്നു വീഴും                 
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ               
നന്നായി നമ്മൾ ജയം വരിക്കും               


മുഹമ്മദ് ആദിൽA S
1A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത