ആരാണീ കൊറോണ
എന്റെ കൂടുകാരെ പിരിക്കാൻ വന്ന കള്ളനോ
കേള്ക്കു ന്നതെല്ലാം ഈ കൊറോണയെപ്പറ്റി
കാണുന്നതെല്ലാം ഇവൻ കൊന്നവരെപ്പറ്റി
മതിലിനപ്പുറത്ത് എന്റെല കൂട്ടുകാർ മിണ്ടാതെ നില്ക്കുുന്നു
മൗനവും മുഖം മൂടിയും മാത്രം
ഇനിയെന്ന് എനിക്കെന്റൊ കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയും
എന്ന് ആലോചിക്കുമ്പോൾ
ഫേസ്ബുക്ക് നോക്കി അച്ഛൻ അമ്മയോട് പറഞ്ഞു
ഈ കാലവും കഴിഞ്ഞു പോകും
ബാസിമ അഫ്സൽ
[[44337|]] കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത