കത്തിപ്പടരുന്ന കൊറോണയെന്ന ഭീകരൻ സമസ്ത ലോകരാജ്യവും വിറച്ചിടുന്നു ഭീതിയിൽ പിടിച്ചുകെട്ടുവാനാവുമോ ? ഈ മഹാമാരിയെ ? നല്ല നാളുകൾ അസ്തമിച്ചിടുന്നു ..... വർണ്ണ വസന്തങ്ങൾ എങ്ങോ മറയുന്നു . സ്വപ്നങ്ങൊളൊക്കെയും പാഴ്കിനാവാകുന്നു . ഭീകര താണ്ഡവമാടുന്നു ....നാൾക്കുനാൾ . സുഖദം സ്വച്ഛന്ദമാം ജീവിതം മോഹിച്ച ഞാൻ . ആസന്ന മരണത്തിൻ അമ്പേറ്റു പിടയുന്നു എങ്കിലും പ്രതീക്ഷതൻ തിരിനാളം ജ്വലിക്കുന്നു .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത