ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഓരോ ജീവിയും അതിനുചുറ്റുമുള്ള സഹജീവികളും അജൈവഘടകങ്ങളുമായി പരസ്പരം ആശ്രയിച്ചും പ്രവർത്തിച്ചുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യ ആവാസവ്യവസ്ഥകൾക്ക് ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് നിലനിൽപ്പുള്ളു ,

മലിനജലം കെട്ടിക്കിടക്കുന്നതും പരിസര ശുചിത്വക്കുറവും വ്യക്തിശുചിത്വം ഇല്ലായ്മയും പലരോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം,എലിപ്പനി,ഡെങ്കിപ്പനി,മലമ്പനി,പകർച്ചപ്പനി,നിപ്പ,ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഇതുമൂലമാണ് പകരുന്നത്.

ഇന്ന് നമ്മുടെ ലോകം നേരിടുന്ന മഹാമാരിയാണ് കോവിഡ് 19 . ഇത് കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചാൽ ഈ രോഗത്തെ അതിജീവിക്കാം. കൈകൾ സോപ്പുപയോഗിച്ചു 20 സെക്കൻഡ് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുക. മറ്റു പ്രതലങ്ങളിൽ സ്പർശിച്ച കൈകൾ കൊണ്ട് മുഖത്തും വായിലും കണ്ണിലും സ്പർശിക്കാതിരിക്കുക. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക . കഴിവതും പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിയുക. ഇങ്ങനെ ഈ മഹാമാരിയെ നമുക്ക് പിടിച്ചുകെട്ടാം .



വിസ്മയ വസന്തൻ
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം