Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ
പതിവുപോലെ അയാൾ പുറത്തിറങ്ങി. കയ്യിൽ ഒരു തൂമ്പയും, കത്തിയും .ഇന്നലെ തുടങ്ങിയ പണി പൂർത്തിയാക്കണം .എന്നിട്ട് വേണം കടയിൽ പോയി സാധനങ്ങൾ വാങ്ങാനും മകന് ഒരു കൂട്ടം ചെരുപ്പ് വാങ്ങാനും .ഇറങ്ങുമ്പോൾ അവൾ പറഞ്ഞു " രമേശേട്ടാ മോളുടെ പാദസ്വരം പൊട്ടിപ്പോയി അത് ശരിയാക്കണം". എല്ലാം കേട്ട് അയാൾ കുപ്പായത്തിന്റെ കുടുക്കിട്ടു. രമേശേട്ടാ എങ്ങോട്ടാ രാവിലെ " മുന്നിൽ നിന്ന് കല്യാണി യേച്ചിയുടെ മകൻ രാമകൃഷ്ണന്റെ ചോദ്യം പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർത്തി. "രാമകൃഷ്ണാ തട്ടുകട യൊന്നും തുറന്നില്ലല്ലോ എന്തു പറ്റി " ? ഒരു ചായ കുടിക്കാൻ തോന്നിയ രമേശൻ ചോദിച്ചു, "രമേശേട്ടാ ഇന്ന് മുതൽ നമ്മുടെ നാട്ടിൽ ലോക്ക് ഡൗൺ അല്ലേ. നിങ്ങൾ പത്രോം ടി വീം കണ്ടില്ലേ പ്പാ. ഇന്നു മുതൽ പണിക്കും പോകാൻ പറ്റൂല്ല'. ലോക്ക് ഡൗണോ അതെന്താപ്പാ. പണിയാണ്ടുവൂല്ലാ. കുട്ടികൾ പട്ടിണിയാവുല്ലോ ".രമേശേട്ടാ കൊറോണയെ പ്രതിരോധിക്കാൻ വേറെ വഴിയില്ല. എല്ലാം പൂട്ടിയിട്ടും വാഹനങ്ങൾ നിയന്ത്രിച്ചും ,സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും , കൂടുതൽ അകലം പാലിച്ചും മാത്രമേ ഇതിനെ ചെറുക്കാൻ കഴിയൂ."ആരോഗ്യ വകുപ്പിൽ ജീവനക്കാരനായ രാമകൃഷ്ണൻ വിശദീകരിച്ചു.രമേശൻ തലേന്ന് പണിയെടുത്ത രാമേട്ടന്റെ വീട്ടിലേക്ക് നടന്നു. രാമേട്ടൻ ഉമ്മറപ്പടിയിലിരിക്കുന്നു. "രമേശാ "രാമേട്ടൻ തന്റെ ഉച്ചത്തിലുള്ള ശബ്ദത്തിൽ വിളിച്ചു. "ഇന്നു മുതൽ നമുക്കുപണിയെടുക്കണ്ട. ഇതാ ഇന്നലത്തെ കൂലി ലോക്ക് ഡൗൺ തീരട്ടെ." രാമേട്ടൻ അകത്തേക്കു പോയി.രമേശൻ തിരിഞ്ഞു നടന്നു. കത്തിയും തൂമ്പയും എടുത്ത് നേരെ തന്റെ സ്വന്തമായുള്ള പറമ്പിലേക്ക് നടന്നു."രമേശേട്ടാ ഇതാ കട്ടൻ ചായ "ശാന്ത പിന്നിൽ നിന്നും വിളിച്ചു. "നീയെങ്ങനെയറിഞ്ഞു ഞാനിവിടെയുള്ളത് "രാമകൃഷ്ണൻ പറഞ്ഞു. ഇന്ന് പണിയില്ല. പണിയില്ലയെങ്കിൽ ചേട്ടൻ ഇവിടെയല്ലേ ഉണ്ടാകാറ് .ചേട്ടൻ വിഷമിക്കേണ്ട എല്ലാം നമുക്ക് പിന്നെ വാങ്ങാം നമുക്ക് നമ്മുടെ നാടല്ലേ വലുത് .നമ്മുടെ നാട്ടുകാരും നാടുമില്ലെങ്കിൽ നാമും ഉണ്ടാകില്ലല്ലോ. ആത്മഗതത്തോടെ രണ്ടു പേരും മൊഴിഞ്ഞു.
|