ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/മാലാഖമ‍ുല്ലപ്പ‍ൂ

16:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖമ‍ുല്ലപ്പ‍ൂ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖമ‍ുല്ലപ്പ‍ൂ


മാലാഖമ‍ുല്ലപ്പ‍ൂ ആഴ്‍ചകൾക്ക‍ു മ‍ുൻപ് നട്ട മ‍ുല്ലച്ചെടിയിൽ ഇന്ന് ആദ്യത്തെ പ‍ൂവ് വിരി‍‍ ഞ്ഞിരിക്ക‍ുന്ന‍ു .തൊടിയിൽ ലച്ച‍ു തന്നെയാണ് അത് നട്ടത‍ും നനച്ചത‍ും വളർത്തിയത‍ുമൊക്കെ. ആദ്യമൊക്കെ അതിൽ ക‍ു‍ഞ്ഞ‍ു മ‍ുക‍ുളങ്ങൾ വന്നത‍ും അവ ഇലകളായി വളരുന്നതുമൊക്കെ ലച്ച‍ു സശ്രദ്ധം വീക്ഷിക്ക‍ുകയ‍ും, അതിൽ മനസ്സ‍ുകൊണ്ട് ത‍ുള്ളിച്ചാടി രസിക്ക‍‍ുകയ‍ുമൊക്കെ ചെയ്‍തിര‍ുന്ന‍ു . അത‍ു നിറയെ പ‍‍ൂത്ത‍ുലഞ്ഞ് കാറ്റിലാട‍ുന്നത് അവൾ എത്രയോ രാത്രികളിൽ സ്വപ്‍നമായി കണ്ടിരിക്ക‍ുന്നു . ഒറ്റ മകളായി ജനിച്ചതിനാൽ അവൾക്ക് വീട്ടിലാര‍ും തന്നെ കളിക്ക‍ുട്ട‍ുകാരില്ല . ആ വിരസത മാറ്റാൻ അവൾ തന്നെ മ‍ുൻകെെയ്യെട‍ുത്ത് ഒര‍‍ു പ‍ൂ ന്തോട്ടമ‍ുണ്ടാക്കി. ആ തോട്ടത്തിൽ അവസാനം എത്തിച്ചേർന്ന വിര‍ുന്ന‍ുകാരിയായിര‍ു ന്ന‍ു ആ ക‍ുറ്റിമ‍ുല്ല . മന‍ുഷ്യന്റെ താൽപ്പര്യങ്ങൾ എത്രവേഗമാണ് മാഞ്ഞില്ലാതാക‍ു ന്നതെന്ന് അവൾ അതിശയത്തോടെ ചിന്തിച്ച‍ു .തന്റെ എല്ലാമെല്ലാമായിര‍ുന്ന ആ തോട്ടത്തിലേക്ക് താൻ മനസ്സിര‍ുത്തി കണ്ണ‍‍ുകളയച്ചിട്ട് നാളേറെയായിരിക്ക‍ുന്ന‍ു മ‍ുറ്റത്ത‍ു നിൽക്ക‍ുന്ന ആഞ്ഞിലിയ‍ുടെ ഇലയ‍ും കായ‍ും വീണ് അതാകെ അലങ്കോലമായിരി- ക്ക‍ുന്ന‍ു . ഒന്നിന‍ും വയ്യായിര‍ുന്ന‍ു അവൾക്ക് . മനസ്സാകെ ഭയം ഒര‍ു മരവിപ്പ‍ുപോലെ ഇരച്ച‍ു കയറിയത് എപ്പോഴാണെന്ന്പോല‍ും ലച്ച‍ുവിനോർമയില്ല. മ‍ുല്ലപ്പ‍ൂവിന്റെ ഗന്ധം കാറ്റ് മ‍ുറിയിലാകെ പരത്ത‍ുകയാണ് . അതൊന്ന‍ും തന്നെ അവൾക്ക് ആശ്വാസം പകർന്നില്ല മനസ്സ‍ുമ‍ുഴ‍ുവൻ പപ്പയ‍ുടെമ‍ുഖമാണ് . വർഷങ്ങളായിരിക്ക‍ുന്ന‍ു നേരിൽ കണ്ടിട്ട് . വീഡിയോ കോള‍ുകളില‍ൂടെയാണ് അവൾ ആ മ‍ുഖം കാണാറ‍ുണ്ടായിര‍ുന്ന‍ത് . ഇപ്പോൾ വിട്ടീൽ നിന്ന‍ും കിലോമീറ്ററ‍ു കൾക്ക‍ുള്ളിൽ പപ്പ ഉണ്ടായിര‍ുന്നിട്ട‍ും തനിക്കൊന്ന‍ു നേരിൽ കാണാന്നാവുന്നിലല്ലോ എന്ന പേരിൽ അവൾ ഏ‍റെ വ്യസനിച്ച‍ു .ഇടത‍ുതോളിൽ ഒര‍ു കെെത്തലം അമർന്നപ്പോഴാണ് അവൾ സ്വബോധം തിരികെ നേടിയത് . ഊഹം തെറ്റിയില്ല, അമ്മ തന്നെ ലച്ച‍ൂ , ആഹാ എണീറ്റിട്ട് ഇവിടെത്തന്നെ ക‍ുത്തിയിരിപ്പാ? എണീറ്റൊന്ന് നടക്ക‍ു കയെങ്കില‍ും ചെയ്യ് മോളേ’’ ആ.., അമ്മേ ഞാൻ വെറ‍ുതെ..... അങ്ങനെ ഇര‍ുന്നന്നേയ‍ുള്ള‍ൂ’’ശബ്ദമെപ്പോഴോ അറിയാതെ ഇടറിപ്പോയല്ലോെയന്നോർത്ത് അവൾ ഒന്ന‍ു പര‍ുങ്ങി ലച്ച‍ൂ .. നീ വല്ലാതെ രാവിലെ വിളിച്ചിര‍ുന്ന‍ു’’ ടെൻഷനാവ‍ുന്ന‍ുണ്ടല്ലാേ , നീ ക‍ൂളായിരിക്ക് ,പപ്പ ഇന്നു അമ്മയെ പറഞ്ഞ‍ു മ‍ുഴ‍ുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ ചാടികയറി ചോദിച്ചു - “പപ്പയ്ക്കെങ്ങനെയ‍ുണ്ടമ്മേ ? ” ആകാംക്ഷ അവള‍ുടെ സ്വരത്തിൽ തളം കെട്ടി നിന്നിര‍ുന്നു. "ഇപ്പൊ നല്ല മാറ്റമ‍ുണ്ടത്രേ ഹോസ്പി‍റ്റലിൽ ഒന്നിന‍ും ഒര‍ു ക‍ുറവ‍ുമില്ലെന്ന് . ചെറിയ പനി അത്രേള്ള‍ൂ ഇപ്പോ ഉച്ചയ്‍ക്ക് വിളിച്ച‍് നിന്നോട് സംസാരിക്കാന്ന് പറഞ്ഞ‍ു " “അമ്മേ , എനിക്ക് പപ്പയെ ഇപ്പൊ വിളിക്കണം. പ്ലീസ് അമ്മേ , പ്ലീസ് ... "കൊച്ച‍ു ക‍ുട്ടിയെ പോലെ ആ പതിനഞ്ച‍ുവയസ്സ‍ുകാരി അമ്മയെ കെട്ടിപ്പിടിച്ച‍ു പൊട്ടിക്കര ഞ്ഞ‍ു . “ഏയ് , ലച്ച‍ു നീ വിചാരിക്ക‍ും പോലെയല്ല കാര്യങ്ങൾ ’’ആ , അത‍ു തന്നെയാ ഞാന‍ും പറഞ്ഞെ. അമ്മയൊക്കെക‍ൂടി എന്നെയിട്ട് പറ്റിക്ക‍ുവാ. പേടിക്കാതിരിക്കാനെന്ന‍ും പറഞ്ഞ് ന്യ‍ൂസ് കാണിക്കില്ലല്ലോ എന്നെ . ഞാനെല്ലാം അറിഞ്ഞ‍ു . ലോകം മ‍ുഴ‍ുവൻ സ്‍തംഭിച്ച‍ു നിൽക്ക‍ുവല്ലേ. കേരളത്തിൽ വരെ ഇന്നലെ കോവിഡ് ഡെത്ത് റിപ്പോർട്ട‍ു ചെയ്‍ത‍ു .അതേ രോഗം തന്നെയല്ലേ എന്റെ പപ്പയ്ക്ക‍ും? "ഇതിനിടയ്ക്ക് എന്റെ പപ്പയ്‍ക്കെങ്ങനെയ‍ുണ്ടെന്ന് എനിക്കറിഞ്ഞേ പറ്റ‍ു " അൽപം ദേഷ്യത്തോടെ ഉയർന്ന ലച്ച‍ുവിന്റെ സ്വരം വീണ്ട‍ും കരച്ചിലിന‍ു വഴിമാറി മകള‍ുടെ ഭാവമാറ്റത്തിന് മ‍ുന്നിൽ ആദ്യമൊന്ന് പകച്ച‍ുപോയെങ്കില‍ും ഒര‍ു സ‍്ക‍ൂൾ ടീച്ചറായ അവള‍ുടെ അമ്മ പിടിച്ച‍ു നിന്ന‍ു . അച്ഛനെ മൊബെെലില‍ൂടെ മാത്രം കണ്ട് , താൻ ഒറ്റയക്ക് വളർത്തിയെട‍ുത്ത ക‍ുഞ്ഞാണ് ഇപ്പൊ മ‍ുന്നിൽനിൽക്ക‍ുന്നത് . നെഞ്ച‍ു മ‍ുഴ‍ുവൻ ആധിയായിട്ട‍ും മകളെ അറിയിക്കാതിരിക്കാൻ നോക്ക‍ുകയാണി പ്പോൾ തന്നെപ്പോലെയല്ല, എന്ത‍ും അതേപടി വിശ്വസിച്ച‍ു പോക‍ുന്ന പ്രായമാണവൾക്ക് . “ലച്ച‍ൂ , നിന്റെ പപ്പ ഇറ്റലിയിൽ നിന്ന‍ുവന്നയ‍ുടനെ ടെസ്‍റ്റ് പോസിറ്റീവ് ആണെങ്കിൽ ക‍ൂടിയ‍ും ഇത്രയങ്ങ് പേടിക്കണ്ട " നടത്തിയില്ലേ“ അമ്മേ ,അമ്മയ്ക്കറിയില്ലേ, ഞാനെത്ര നാൾ കാത്തിര‍ുന്നിട്ടാ പപ്പ നാട്ടിൽ വന്നതെന്ന് ഇപ്പൊ..........ഇങ്ങനെ..........എനിക്കാകെ പേടിവര‍ുന്ന‍ു ........” “ നീ പേടിച്ചിട്ടെന്താ മോളെ കാര്യം ? നമ്മൾ ഇതിനെയൊക്കെ ധെെര്യത്തോടെ നേരിട്ടേപറ്റ‍ൂ ലച്ച‍ൂന്റെ അമ്മയല്ലേ പറയ‍ുന്നത് . വിഷമിക്കാതെ ദാ, ഇപ്പോ വേറൊരാളെ വിളിക്ക് . ഞാൻ ഉച്ചയ്ക്ക് പപ്പയെ വിളിച്ച‍ു തരാം ’’ “ അമ്മേ , വാക്ക‍ു പറഞ്ഞാൽ വാക്കായിരിക്കണം പിന്നെ ഇപ്പൊ ആരെയാ വിളിക്കണ്ടെ?’’ "യ‍ുവർ ബെസറ്റ് ഫ്രെണ്ട് ഏയ്ഞ്ചൽ ! അവള‍ും രാവിലെ വിളിച്ചിര‍ുന്ന‍ു . നീ തിരി ച്ച‍ുവിളിക്ക് ബി ഹാപ്പി കൊടുത്തിട്ട് മോള‍ു ..... “ അവള‍ുടെ കയ്യിൽ മെബെെൽ വെച്ച‍ു അമ്മ തിരികെ അട‍ുക്കളയിലേക്ക് നടന്ന‍ു . ര‍ുചിയായിട്ടൊന്ന‍ും വെച്ച‍ുണ്ടാക്കാൻ അവർക്ക് ഇൗയിടെയായി ടങ്ങിയിരിക്ക‍ുന്ന‍ു കഴിയ‍ുന്നില്ല . പേടി അവരെയ‍ും പിടിക‍‍ൂടി ത‍ു ലച്ച‍ു ഏയ്ഞ്ചലിനെ വിളിച്ച‍ു - പതിവ‍ുത്സാഹമൊന്ന‍ും തന്നെ തോന്നിയില്ലെങ്കില‍ും ക‍‍ൂട്ട‍ുകാരി അവൾക്ക് ഏറെ ആശ്വസവാക്ക‍ുകൾ കെെമാറി മനസ്സറിഞ്ഞ് ചിരിക്ക‍ുവാൻ ഈ സന്ദർഭത്തിൽ ലച്ച‍ുവിനാകില്ലെന്ന് അറിയാമെങ്കിലും ക‍ുറച്ച‍ു തമാശകൾ തട്ടിവിട്ട‍ു . മനസ്സിലെ അങ്കലാപ്പ് ത‍ുറന്ന‍ുപറഞ്ഞപ്പോൾ ലച്ച‍ുവിന‍ും ഒരാശ്വാസം. “ലച്ച‍ൂ , നിന്റെ പപ്പ വേഗം സ‍ുഖമായി വീട്ടിലെത്ത‍‍ും .പേടിക്കാതെ പിന്നെ , നിന്റെ ഫേവറെെറ്റ് പാട്ട് ഞാൻ വയലിനിൽ വായിച്ചത് വാട്ട്സ് ആപ്പ് ചെയതിട്ട‍ുണ്ട് കേൾക്കണേ ” “ആ കേൾക്കാം ” വലിയ ഉത്സാഹമില്ലാതെ അവൾ പറഞ്ഞ‍ു ഏയ്ഞ്ചൽ നല്ലൊര‍ു വയലിനിസ്റ്റാണ് . കലോത്സവത്തിലെ താരം ഏത‍ു വേദനയില‍ും ആശ്വാസം പകരാൻ അവള‍ുടെ വയലിനാക‍ുമായിര‍ുന്ന‍ു പക്ഷെ ഈ സമയത്തോ ? അവൾ ചിന്തിച്ച‍ു .അറിയില്ല, ഒന്ന‍ുമറിയില്ല അവൾക്ക് അരമണിക്ക‍ൂറിലധികം നിണ്ട‍ു ആ സംസാരം . ടെൻഷനടിക്കാതെ ക‍ുറെ നല്ല പടങ്ങൾ വരയ്ക്കാൻ ലച്ച‍ുവിനോട് ക‍ുട്ട‍ുകാരി പറഞ്ഞ‍ു . അതായിര‍ുന്ന‍ു അവള‍ുടെപ്രധാന വിനോദം .പക്ഷെ ഇപ്പോൾ തന്റെ പെൻസില‍ും ഡ്രോയിംഗ് ബ‍ുക്ക‍ുമൊക്കെ എവിടെയെന്ന‍ുപോല‍ും അവൾക്ക് ഒാർമയില്ല അമ്മ കാണാതെ ലച്ച‍ു പിന്നെയ‍ും ഭീതിയോടെ ക‍രഞ്ഞ‍ു ഉറക്കം അന‍ുഗ്രഹിക്കാത്ത രാത്രികളിൽ എന്തൊക്കെയോ പടങ്ങൾ വരച്ച‍ു .ആ പെൻസിൽ വരകളെല്ലാം ചേർന്ന് അവള‍ുടെ പപ്പയ‍ുടെ മ‍ുഖമായി . അത‍ു നോക്കി വിണ്ട‍ും കരഞ്ഞവൾ ഉറങ്ങി ഇതായി പതിവ് . ഭയം കെട്ടിനിൽക്ക‍ുന്ന അന്തരിക്ഷം . അച്ചമ്മ പ്രാർത്ഥനാ മ‍ുറിയിൽ നിന്ന‍ു ‍പ‍ുറത്തിറങ്ങ‍ുന്നത് വിരളം . അമ്മയ്ക്ക് വര‍ുന്ന ഒത്തിരി ഫോൺ കോള‍ുകൾ ! അവളെയ‍ും ക‍ൂട്ട‍ുകാർ മ‍ുടങ്ങാതെ വിളിച്ച‍ുകൊണ്ടിര‍ുന്ന‍ു . ആ സമയമൊക്കെ അവൾ പതിയെ പ‍ുഞ്ചിരിച്ച‍ു . ആശ‍ുപത്രിക്കിടക്കയിൽ കോവിഡ് ബാധിതനായി കിടക്ക‍ുന്ന പപ്പയ‍ുടെ സ്വരം കേൾക്കാനാണ് അവൾക്ക് ഏറെ കൊതിയ‍ുണ്ടായിര‍ുന്നത് . പപ്പയെ വിളിച്ച‍ും അവൾ സംസാരിച്ച‍ു . പപ്പയ‍ുടെ സ്വരം അവൾക്ക് ക‍ൂട‍ുതൽ ധെെര്യം നൽകി . ആശ‍ുപത്രിയിൽനിന്ന് അയാൾക്ക് ലഭിക്ക‍ുന്ന അതീവശ്രദ്ധയ‍ും പരിചരണവ‍ും അവിടത്തെ ഡോക്ടർമാര‍ുടെയ‍ും നേഴ്സ‍ു മ്മാര‍ുടെയ‍ും മറ്റ് ആരോഗ്യപ്രവർത്തകര‍ുടെയ‍ും അകമഴിഞ്ഞ പിന്ത‍ുണയ‍ുമൊക്കെ ആ പപ്പ മകൾക്ക‍ു മ‍ുന്നിൽ പങ്ക‍ുവെച്ച‍ു . പിന്നെപ്പിന്നെ ലച്ച‍ു തന്റെ പപ്പയ്ക്കൊപ്പമ‍ുള്ള രാവ‍ും പകല‍ും പണിയെട‍ുക്ക‍ുന്ന ആരോഗ്യപ്രവർത്തകര‍ുടെ ചിത്രങ്ങൾ വരച്ച‍ു . ഭയത്തിൽ നിന്ന് വ്യതിചലിച്ച് അത്മവിശ്വാസത്തോടെ അവൾ ജിവിതത്തെ നോക്കികണ്ട‍ു . വിട്ടിലൊറ്റയ്ക്കിരിക്കേണ്ടിവര‍ുമ്പോഴ‍ുള്ള അസ്വസ്ഥ സഹിച്ച് പ‍ു റത്തിറങ്ങാതെ ,സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ലച്ച‍ു വിട്ടിൽതന്നെയിര‍ുന്ന‍ു . നാള‍ുകൾ യാത്രയായി സ്ക‍ൂളും ക‍ൂട്ട‍ുകാരും തമാശകള‍ും പൊട്ടിച്ചിരികള‍ുമില്ലാതിര‍ുന്ന വിര‍സമായ നാള‍ുകൾ. ലച്ച‍ു ഇന്ന് ഉത്സാഹത്തിലാണ് ഇന്നവള‍ുടെ പപ്പ എെസൊലേഷൻ വാർഡിൽ നിന്ന‍ും വീട്ടിലേക്ക് വര‍ുന്ന ദിവസമാണ് . ലോകമാകെ കൊറോണക്കെതിരെ യ‍ുദ്ധം വെട്ട‍ുന്ന‍ു ലച്ച‍ു ജീവിക്ക‍ുന്ന ഈ കൊച്ച‍ു കേരളവും . ലോകത്താകെ കോവിഡ് മരണസംഖ്യ ലക്ഷത്തിന‍ുമ‍ുകളി ല‍ുയര‍ുമ്പോഴ‍ും ലച്ച‍ുവിന്റെ പപ്പയെ പോലെ‍ ഒത്തിരിയൊത്തിരിയാള‍ുകൾ സ‍ുഖം പ്രാപിക്ക‍ുന്ന‍ുണ്ടെന്ന വാർത്ത പ്രതീക്ഷയ‍ുടെ പൊൻതിരികൾക്ക് തീ കൊള‍ുത്ത‍ുന്ന‍ു . ഭയത്തിന്റെ നാള‍ുകൾക്കൊട‍ുവിൽ ലച്ച‍ുവിനിനി സന്തോഷത്തിന്റെ നാള‍ുകൾ. പപ്പയെ കാത്ത് അവൾ വീട്ട‍ുപടക്കലിര‍ുന്ന‍ു .താൻ വർഷങ്ങൾക്ക‍ു ശേഷം പപ്പയെ നേരിൽ കാണാൻ പൊക‍ുന്നെന്ന സന്തോഷത്താൽ ലച്ച‍ു പ‍ുഞ്ചിരിച്ച‍ു .പപ്പയ‍ുടെ ജിവൻ തിരികെ നൽകിയ എല്ലാ ആരോഗ്യപ്രവർത്തകർക്ക‍ും സർക്കാരിന‍ും അക്ഷീണം കൊറോണയെ ത‍ുരത്താൻ യത്‍നിക്ക‍ുന്നവർക്ക‍ും മ‍ുമ്പിൽ അവൾ മനസ്സ‍ുകൊണ്ട് ശിരസ്സ് നമിച്ച‍ു .തികച്ച‍ും യാദ്യച്ഛികമെന്നോണം അവള‍ുടെ കണ്ണ‍ുകൾ തൊടിയിലെ ക‍ുറ്റിമ‍ുല്ലയിൽ ചെന്നെത്തി . അതിൽ അതാ രണ്ടാമത്തെ മ‍ുല്ല പ്പ‍ൂവ് വിരിഞ്ഞിരിക്ക‍ുന്ന‍ു . ലച്ച‍ുവിന്റെ മനസ്സിലോടിയെത്തിയത് എന്ത‍ുകൊണ്ടോ നിപാക്കാലമാണ് ആശങ്കയ്‍ക്ക‍ും വേദനയ്‍ക്ക‍ുമൊട‍ുവിൽ‍ നാം പിടിച്ച‍ുകെട്ടിയ നിപ .ആ ദൗത്യത്തിൽ ജിവൻ നഷ്ടമായ നഴ്‍സ് ലിനിയ‍ുടെ മനസ്സിൽ പ‍ൂവ‍ുപോലെ പ‍ൂത്ത‍ുനിന്നു . തന്റെ മ‍ുഖം ലച്ച‍ുവിന്റെ മ‍ുല്ലച്ചെടിയിലെ മ‍ുല്ലപ്പ‍ൂവായി ആ ദെെവത്തിന്റെമാലാഖ വിരിഞ്ഞിറങ്ങിയതായി അവൾക്ക‍ു തോന്നി .ഒര‍ു ത‍ുള്ളി കണ്ണ‍ു നീർ അവള‍‍ുടെ മിഴികളിൽനിന്ന‍ും ആ പ‍ൂവിൽ വ‍ീണ‍ു ചിതറി . മനസ്സ‍ുകൊണ്ട് അവൾ ഉറക്കെ ,വളരെ ഉറക്കെ ലോകത്തോട് പറഞ്ഞ‍ു - "അതിജീവിക്കാം , ഒറ്റക്കെട്ടായി” അവള‍ുടെവാക്ക‍ുകൾ കേട്ടെന്നത‍ുപോലെ ആ ' മാലാഖമ‍ുല്ലപ്പ‍ൂ’ ഇളം കാറ്റിൽ മെല്ലെയാടിക്കൊണ്ടിര‍ുന്ന‍ു ...............................

അന‍ുപമ മോഹൻ
9B ഗവ എച്ച എസ് എസ് കലവ‍ുർ
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ