ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ അന‌ുഭവക്ക‌ുറിപ്പ്

16:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.new lps arumanoorthura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണഅനുഭവക്കുറിപ്പ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണഅനുഭവക്കുറിപ്പ്

ഏവരെയും ഞെട്ടിച്ച ആ ദിനം,
മാർച്ച് 10 ചൊവ്വാഴ്ച ഞാൻ സന്തോഷത്തോടെ ഉണർന്ന് സ്കൂളിലെത്തി. ആറുവർഷം പഠനം മാർച്ചിൽ അവസാനിപ്പിച്ച് പടിയിറങ്ങുന്നത് സ്വപ്നം കണ്ടു നടന്നു. സ്ക്കൂളിൽ വാർഷികം നിശ്ചയിച്ചിരുന്നത് മാർച്ച് 12നാണ്.ഡാൻസ് പഠനം അവസാനദിനം എല്ലാംകൊണ്ടും ഞാൻ ഉൾപ്പെടെ എല്ലാവരും സന്തോഷത്തിൽ അമർന്നു.

ഞെട്ടിച്ച ആ വാർത്ത കേട്ട് തളർന്നുപോയി കൊറോണ നമ്മെ കവർന്നെടുക്കാൻ വന്നിരിക്കുകയാണ് അവധി പ്രഖ്യാപനം ലോകം മുഴുവൻ ഭീതിയിലാണ്ടു. ഹെഡ്മിസ്ട്രെസ്സിന്റെയും , അധ്യാപകരുടെയും സാന്ത്വന വാക്കുകൾ എന്നെ ധൈര്യപ്പെടുത്തി.

അവസാന ദിനം ആശംസകൾ ലഭിക്കാതെ കടന്നുപോകാൻ എനിക്ക് കഴിയില്ലല്ലോ എന്നോർത്ത് തേങ്ങി….. തേങ്ങി....പടികൾ ഇറങ്ങി. ഇനിയും കാണാൻ കഴിയുമെന്ന ദീർഘനിശ്വാസത്തോടെ ഞാൻ വിട പറഞ്ഞു.

ശിവാനിനാഥ്
4A ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം