കൊറോണ നാട് വാണീടും കാലം . മനുഷ്യനെങ്ങുമേ നല്ല നേരം , തിക്കും തിരക്കും ബഹളമില്ല . വാഹനാപകടം തീരെയില്ല , വട്ടം കൂടാനും കുടിച്ചീടാനും നാട്ടിൻ പുറങ്ങളിൽ ആരുമില്ല , ജങ്ക് ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക്. കഞ്ഞി കുടിച്ചാലും സാരമില്ല , കല്ലെറിയാൻ റോഡിൽ ജാഥയില്ല . കല്യാണത്തിൽ പോലും ജാ ഡയില്ല , നേരമില്ലെന്ന പരാതിയില്ല . ആരുമില്ലെന്നാളെ തോന്നലില്ല , എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ . കള്ളൻ കൊറോണ തളർന്ന് വീഴും , എല്ലാരുമൊന്നായി ചേർന്നു നിന്നാൽ . നന്നായി നമ്മൾ ജയം വരിക്കും ,
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത