അടുപ്പം വേണ്ടിനി അകൽച്ചയെ പുൽകിടാം കടുത്ത വ്യാധിയെ ചെറുത്തിടാൻ അകൽച്ച തന്നെ നല്ലത് കൈകൾ കഴുകിടാം കൊറോണയെ ചെറുത്തിടാം സൗഹൃദ കൈകോർക്കൽ കൈകൂപ്പലായി മാറ്റിടാം മാസ്ക്കുകൾ ധരിച്ചിടാം ഒത്തുചേരൽ നിർത്തിടാം യാത്രകൾ നിർത്തിടാം വ്യക്തിയകലം പാലിച്ചിടാം അകൽച്ച തന്നെയി ചികിത്സയില്ലാത്തയീ മഹാമാരിയെ നമ്മിൽ നിന്നകറ്റിടാൻ പേടി വേണ്ടയീ മഹാവ്യാധിയെ ജാഗ്രതയോടെ തടുത്ത് നിർത്തിടാം ഭരണകർത്താക്കൾ നിയമപാലകർ ആരോഗ്യസേവകരോടൊത്ത് നിന്നിടാം ഒത്തുചേരാതെ ഒതുങ്ങിനിൽക്കണം തകർത്തുകളയാനീ മഹാവ്യാധിയെ ലോക്ഡൗണിനെ പഴിച്ചിടാതെ പ്രാർത്ഥനയോടെ ദിനം കഴിച്ചിടാം