ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

[[ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അതിജീവനം | അതിജീവനം]

അതിജീവനം


നിൽക്കുവിൻ ലോകമേ
നിൽക്കുവിൻ നിൽക്കുവിൻ
തങ്ങടെ ഓട്ടമൊന്ന് നിർത്തിടു
തൊട്ടു തൊട്ടു വരുന്നു അതാ
വയറസിൻ റാണിയാം കോവിഡ് 19
നോക്കുവിൻ നോക്കുവിൻ ആ
വിഷം ചീറ്റും മൂർഖനെ
ജീവനെടുക്കുന്ന ആ കരി മൂർഖനെ
സ്വന്തം കൈകളാൽ മരണപ്പെടുന്ന
കോടി ജനങ്ങൾ ഒരു വശത്തു
ആഹാരം കിട്ടാതെ അലയുന്ന ചിലർ മറുവശത്ത്
മഹാമാരി പിടിച്ച് അമ്മ മടിത്തട്ടിൽ
തല ചായ്ക്കാൻ ഭാഗ്യമില്ലാത്ത രണ്ടു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിൻ
ജീവനെടുത്ത ആ വയറസിന്
ഓമന പേര് കൊറോണ
കരുതൽ വേണം നമ്മുക്കൊരുമിച്ച്
നിന്നാൽ തുരുത്താം ഏതൊരു മഹാമാരിയെയും
കൈകൾ നന്നായി കഴുകുവിൻ
മനസും ശരീരവും വൃത്തിയാക്കുവിൻ വീടുകളിൽ സുരക്ഷിതരാകുവിൻ
ഒന്നിച്ചു നിന്ന് തുരത്തുവിൻ ആ മഹാമാരിയെ

 

അവന്തിക ആർ കുമാർ
vi b ബി.ബി.ജി.എച്ച്.എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത