എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ജനാധിപത്യം

16:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജനാധിപത്യം

ജനാധിപത്യ സുഗന്ധമറിഞ്ഞുഞാൻ
കേരളം നാട്ടിലീ
ദൈവത്തിൻ സ്വന്തം നാട്ടിൽ
പ്രളയത്തിൽ കൊളുത്തിയ
സ്നേഹത്തിൻ തിരിനാളം
അണയാതെ ആളിപടരുന്നു
മഹാമാരി കോരിച്ചൊരിയുമ്പോഴും
കുടുംബത്തിനല്ല കുടുംബനാഥനാകുന്നു
മുഖ്യമന്ത്രി ഈ എന്റെ നാട്ടിൽ

തൻ കുഞ്ഞിനല്ല ഒരമ്മയായ്
മനോ ദുഃഖമേറി പരതുന്നു ആരോഗ്യമന്ത്രി
ഷൈലജ ടീച്ചർ
ഞങ്ങളിൻ ക്ഷേമത്തിനെന്നും
പഠിച്ചുവളരേണം എന്റെ മക്കൾ
പഴുതുകൾ തേടിടുന്നു
ഞങ്ങടെ രവീന്ദ്രൻ മാഷും
നിഷ്‌ക്കർഷയോടെ കർത്തവ്യ നിരതമായ്
ചുവട് വയ്ക്കുന്നുദ്യോഗവൃന്ദങ്ങളും

ഡോക്ടർ നമിക്കുന്നു ഞങ്ങൾ
വിനീതമായ് നഴ്‌സുമാർ നിങ്ങൾ തൻ മുന്നിലും
നന്മയിൽ പ്രതീകങ്ങൾ ആരോഗ്യപ്രവർത്തകർ
നിയമതാണ്ഡവം നടത്തുന്നു പോലീസ്
ഊണിലുറക്കമില്ലവർക്കല്ല നമുക്കുവേണ്ടി
പൊതിച്ചോറുകൾ കിറ്റുകളങ്ങനെ
കൈകോർക്കുന്നിവിടെ ജനങ്ങൾ
മതമൊന്ന് ജാതിയൊന്നിവിടെ എങ്ങും
ഊട്ടിയുറപ്പിച്ചതാണീ ജനാധിപത്യം
ദൈവത്തിൻ ദാനമീ ജനാധിപത്യം
ധന്യമാകട്ടെ നമ്മുടെ ജനാധിപത്യം ....

അക്ഷര എസ് ജെ
6 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത