ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മഴയുടെ ഓർമയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയുടെ ഓർമയ്ക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയുടെ ഓർമയ്ക്ക്

ഒരു വേനലിന്റെ ചെറു മൺചിരാതിൽ
ഞാൻ പതിവായ് കാത്തിരുന്നു
പൊഴിയാതെ പൊഴിയുന്ന എൻ
ചൂടു കണ്ണീരിൻ നിറസന്ധ്യ വന്നിരുന്നു ........
എന്നും ഞാൻ അകലേക്ക് നോക്കിനിന്നു.
മുകിൽ വന്നു ചൊല്ലിയ നേരമെൻ
മനതാരിൽ പലവട്ടം തേൻ തുളുമ്പി
നിന്റെ ഗമനത്തിനായ് ഞാൻ കാത്ത കാലത്തെ
 നോവുകൾ നിയറിഞ്ഞോ .....
എൻ മഴയേ നീ വന്നുവോ ....?
തുള്ളി തുളുമ്പി പെയ്തു നീ എപ്പോഴും എന്നുള്ളിൽ നൃത്തമാടി
എന്തേ ഇപ്പോൾ
 നീ ആർത്തു തിമിർത്താടി
വന്നെന്റെ നെഞ്ചകം തച്ചുടച്ചു
എല്ലാം നിൻ കൈക്കുള്ളിലാക്കി നീ നഷ്ടമാക്കിയ
എൻ സ്വപ്നമൊക്കെയും എന്നു ഞാൻ ചേർത്തുവയ്ക്കും
 ഇതിനാണോ ഞാൻ നിന്നെ
ഇത്രനാൾ കാത്തതും
എൻ സ്വന്തമെന്നോർത്തതും ... പറയൂ ..
ഇനിയുമൊരു ചിരിതൂകി കളിയാടാൻ വരുമോ

ഐശ്വര്യ വി നായർ
9 A ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത