കേരളം കരയുന്നു കേരളം കരയുന്നു കൊറോണ വൈറസുമൂലം
മരണസംഖ്യ കൂടി ഭീകരനാണ് പോലും കൊറോണ വൈറസുകൾ
ഭയമേ വേണ്ട വേണ്ട ജാഗ്രത കൈവരിക്കൂ
കൈകളിൽ പൊടിയുണ്ടേ കഴുകാത്തവരാണു നമ്മൾ
സോപ്പു വെള്ളവുമായി നടക്കുന്നൂ ജനക്കൂട്ടം
തുമ്മുമ്പോൾ പാട്ടും പാടി നിന്നവരാണ് നമ്മൾ
തുമ്മുവാൻ തലപ്പൊക്കും മുഖം പൊത്തി ഓടീടുന്നു
ജീവിതം എന്താണെന്ന് ജീവൻ എന്താണെന്ന്
കൊറോണ വൈറസൂകൾ പഠിപ്പിക്കുന്നു നമ്മെ
കൊറോണ വൈറസുകൾ വന്നപ്പോൾ എന്തു കഷ്ടം
കർഫ്യൂആയിവന്നു ലോക്ക് ഡൗൺ ആയിപ്പോയി
ലോക്ക് ഡൗൺ എന്തു രസം കുട്ടികൾപറയുന്നു
അച്ഛൻ അമ്മമാരുമൊത്ത് കളിച്ചിടുന്നു ഞങ്ങൾ.
എല്ലാവരും വീട്ടിൽ തന്നെ ഒന്നിച്ചു കൂടിടേണം
കൊറോണവൈറസിനെ ഓടിച്ചീടുവാൻ