വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം /കൊറോണ കഴിഞ്ഞാൽ എന്ത്?

15:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = Corona Virus – A great threat to Mankind | color = 5 }} ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Corona Virus – A great threat to Mankind

ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് തടുക്കാനാകാത്തവിധം മനുഷ്യനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെയാണ്. ഇതിനെ പ്രതിരോധിക്കാൻ തന്നാലാവുംവിധമെല്ലാം അവർ ശ്രമിക്കുന്നു. ഈ രോഗത്തെ നാം ഇല്ലാതാക്കി എന്നുതന്നെയിരിക്കട്ടെ, അത് കഴിഞ്ഞ് എന്താകും ലോകത്തിൻ്റെ അവസ്ഥ? അപ്പോഴത്തെ ലോകം സമാധാനം നിറഞ്ഞതാകില്ലെന്നുറപ്പാണ്. സാമ്പത്തികം, വിദ്യാഭ്യാസം, വ്യവസായം, വിദേശവ്യാപാരം എന്നീ മേഖലകൾ കൂടാതെ കാർഷിക മേഖല, സാംസ്കാരിക മേഖല എന്നീ വിഭാഗങ്ങളും ഭാവിയിൽ കൊറോണ എന്ന മഹാരോഗത്താൽ പിടിച്ചുലയ്ക്കപ്പെടും എന്നത് തീർച്ചയാണ്. സാമ്പത്തികമായി വികസിച്ച രാജ്യങ്ങൾക്കുപോലും ഇടിവ് സംഭവിക്കാം. അപ്പോൾ മറ്റു രാജ്യങ്ങളുടെ സ്ഥിതി എന്താകും? വിദേശവ്യാപാരം കുറയുന്നതോടെ വ്യാപാര മേഖലകൾക്കും വ്യവസായ മേഖലകൾക്കും ക്ഷതം സംഭവിക്കാം. ഇത് തൊഴിൽ മേഖലകളെയും ബാധിച്ചേക്കാം. വിദ്യാഭ്യാസരംഗത്തും ചലനം സൃഷ്ടിക്കാൻ വിനാശകാരിയായ ഈ രോഗത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. നിശ്ചിതമായ സമയങ്ങളിൽ നടത്തേണ്ടിയിരുന്ന പരീക്ഷകൾക്ക് മാറ്റം വന്നുവെന്ന്‌ നമുക്കറിയാം. കോറോണകാലം ഇവ നടത്തുമെങ്കിലും ഇതിനോളം താളപ്പിഴകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. കാർഷികമേഖലകളിലും ക്ഷതമേല്പിക്കാൻ ഈ രോഗത്തിന് കഴിഞ്ഞു. വിളവെടുപ്പിനുശേഷം ലഭിക്കുന്ന പണംകൊണ്ടാണ് അടുത്ത വർഷം കർഷകർ കൃഷിയിറക്കുന്നത്. എന്നാൽ ഇപ്പോൾ അവർക്കു തൻ്റെ കാർഷികോൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ല. ഇക്കാരണത്താൽ വീണ്ടും കൃഷിയിറക്കാൻ അവർക്കു കഴിഞ്ഞുവെന്ന് വരില്ല. സാംസ്‌കാരിക മേഖലയും കോറോണയുടെ പിടിയിലായി എന്നത് ആശങ്കചെലുത്തുന്ന ഒന്നാണ്. നാടകം, നൃത്തം, സിനിമ എന്നീ വിഭാഗങ്ങൾക്ക് സാമ്പത്തികമായി നഷ്ടങ്ങൾ സംഭവിച്ചേക്കാം. വ്യത്യസ്തമേഖലകളിലെ ഈ ഇടിവുകൾ നമ്മുടെ ലോകത്തിനെ തകർച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും വരെ എത്തിച്ചേക്കാം. ഈ ആശങ്കകൾ യാഥാർഥ്യമാകാതിരിക്കട്ടെ.