ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/ശുചിത്വം

14:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> കുട്ടൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കുട്ടൻ ക്ലാസ്സിൽ വന്നില്ല
കുട്ടികൾ ചൊല്ലി വയ്യെന്ന്
എന്തേ ദീനമെന്ന് തിരക്കി
ഛർദി വയറിളക്കമെന്നായി
എന്തേ കാരണമെന്ന് തിരക്കി
ഈച്ച പരത്തിയത് എന്നായി
ഈച്ചകൾ പെരുകാൻ കാരണമെന്തേ
പരിസരം എല്ലാം വൃത്തിഹീനം
വീടും വഴിയും വെടിപ്പാക്കി
കുളവും കായലും ശുചിയാക്കി
ഈച്ചയും പൂച്ചയും ഓടിയൊളിച്ചു
രോഗമില്ലാതെ സുഖമായി കഴിഞ്ഞിടാം
 

അനന്യ എസ്.എൻ
5 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത