ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ഭൂമിയും ചുറ്റുപാടുകളുമാണ്.നമ്മുടെ ഭൂമിക്ക് അനേകവർഷം പഴക്കമുണ്ട്.കരയും,കടലും,മ‍‍ഞ്ഞും,മഴയുമെല്ലാം ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കി.മനുഷ്യരും,മൃഗങ്ങളും,മരങ്ങളും,കടലും എല്ലാം കൂടി ഭൂമിയെ മനോഹരമാക്കിത്തീർത്തു.മണ്ണ്,ജലം,വായു,കാലാവസ്ഥ ഇതെല്ലാം പരിസ്ഥിതിയുടെ ഘടകങ്ങളാണ്.പരിസ്ഥിതി പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുന്നു.മനുഷ്യൻ തന്റെ ആവശ്യങ്ങൾക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു.അത് മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു.നമ്മുടെ സംസ്കാരം നമ്മുടെ മണ്ണിൽ നിന്നാണ് ജനിക്കുന്നത്.മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലുകളിൽ നിന്നുമാണ് ഉണ്ടായത്.എന്നാൽ ഇന്ന് ഇവയൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കാടിനെ നശിപ്പിച്ച് മൃഗങ്ങളെ ഇല്ലാതാക്കുന്നു.കാട്ടുമരങ്ങൾ മുറിച്ച് മരുഭൂമിയാക്കാൻ ശ്രമിക്കുന്നു.സ്വന്തം വൃത്തിയും,വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് നാം സ്വാർത്ഥരാകുന്നു.പാടം, ചതുപ്പുകൾ മുതലായവ നികത്തൽ,ആറുകളിലും തോടുകളിലും അണക്കെട്ടുകൾ നിർമ്മിക്കൽ,കാടുകളും മരങ്ങളും വെട്ടിനശിപ്പിക്കൽ,കുന്നുകളും പാറകളും ഇടിച്ചു നിരപ്പാക്കൽ, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം,ഫാക്ടറികളിലെ പുക,അവിടെ നിന്ന് പുഴകളിലേക്ക് ഒഴുക്കിവിടുന്ന മലിനജലം,വാഹന ങ്ങളിൽ നിന്നുള്ള പുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ,കൃഷിയിടങ്ങളിലെ രാസകീടനാശിനികൾ ഇവയൊക്കെ മനുഷ്യൻ അറിഞ്ഞുകൊണ്ട് പരിസ്ഥിതിയെ നശിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണ്.നമ്മുടെ പരിസ്ഥിതിയെ മലിനമാക്കാതിരിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.അവ എന്തെല്ലാമെന്ന് നോക്കാം;

   • ഒരു കുഴിയുണ്ടാക്കി ജൈവമാലിന്യങ്ങൾ അതിലിട്ടാൽ അത്
      വളമായി മാറും.അങ്ങനെ മാലിന്യം കുറയുകയും മണ്ണ് ഫല-
     ഭുയിഷ്ഠമാകുകയും ചെയ്യുന്നു.
   • പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാതിരിക്കുക.
   • കടലാസ് ബാഗുകൾ കൈയിൽ കരുതുക.കടലാസ് ബാഗുകൾ കൈയിലുണ്ടെങ്കിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാം.
   • സ്വകാര്യവാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.വാഹനഉപയോഗം അന്തരീക്ഷമലിനീക-
     രണത്തിന്റെ ഏറ്റവും പ്രധാനകാരണമാണ്.നടക്കുക, സൈക്കിൾ ഉപയോഗിക്കുകഎന്നിവ ചെയ്താൽ അന്തരീക്ഷ-മലിനീകരണത്തെ തടയാം.
     • ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ട് കരകൗശല- വസ്തുക്കൾ ഉണ്ടാക്കണം.അത് പ്രകൃതിയെസംരക്ഷിക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യും.
     നാം ഓരോരുത്തർക്കും ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.ആയതിനാൽ 
     മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചാൽ ഭൂമിയെ ഒരുപരിധിവരെ സംരക്ഷിക്കാൻ നമുക്ക് കഴിയും.																			
	
ഗൗരി.എസ്
5A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം