ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?

13:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് കൊറോണ വൈറസ് ?

വൈറസിന്റെ കുടുംബത്തിൽ പെട്ടതും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരു പോലെ രോഗം ഉണ്ടാക്കുന്നതുമായ വൈറസുകളാണ് കൊറോണ വൈറസ്. ഇത് നമ്മുടെ ശ്വസന വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. പലതരത്തിലുള്ള വൈറസുകൾ ഉണ്ട്. അതിൽ 2019 ൽ കണ്ടുപിടിച്ചതാണ് കോവിഡ് 19.
രോഗലക്ഷണങ്ങൾ
പ്രധാന ലക്ഷണങ്ങൾ പനി, ക്ഷീണം, വരണ്ട ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ്. ചിലരിൽ ശ്വാസതടസ്സവും ചിലപ്പോൾ വയറിളക്കവും ഉണ്ടാകുന്നു. ചില ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ രോഗം ഭേദമാകുന്നു. പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ. എന്നാൽ ആറിൽ ഒരാൾക്ക് എന്ന കണക്കിൽ കോവിഡ് 19 കാര്യമായി ബാധിക്കുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. വയസ്സായ ആളുകൾ, രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ഇത് വളരെ അപകടമുണ്ടാക്കുന്നു.
പകരുന്നതെങ്ങനെ?
കോവിഡ് സ്ഥിതീകരിച്ച രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് അയാളുടെ ശ്രമം വഴി (മൂക്ക് വായ് )
രോഗി ഉപയോഗിച്ച വസ്തുക്കൾ വഴി.
അയാളുടെ സ്പർശം വഴി.
ഇത് തടയാൻ രോഗിയുമായി മൂന്ന് അടി (ഒരു മീറ്റർ) അകലം പാലിക്കുക.
ചികിത്സ
ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. കേരളത്തിൽ ആരോഗ്യ വകുപ്പിൻറെ കാര്യമായ ഇടപെടൽ മൂലവും രാജ്യമാകെയുള്ള ലോക് ഡൗൺ മൂലവും ഈ രോഗത്തെ ചെറുത്തു നിൽക്കാൻ നമുക്ക് വളരെ അധികം സാധിച്ചു. കൈകൾ 20 സെക്കൻഡ് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും വ്യക്തിശുചിത്വവും പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഗവൺമെൻറ് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ ഈ മഹാമാരിയെ നമുക്ക് തുരത്താൻ കഴിയും.

വൈഷ്ണവ് പി.ബി.
8 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം