എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പു

അമ്മയുടെ സ്വരം ഇടറി. അപ്പൂന് അമ്മ വേണം. അപ്പു കരച്ചിലോടെ അമ്മയെ കെട്ടിപിടിച്ചു. അമ്മ അപ്പൂനെ ചേർത്തു പിടിച്ചു. അപ്പു വരുന്നോ അമ്മേടെ കൂടെ പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്. അവൻ സന്തോഷത്തോടെ തലയാട്ടി. നമ്മൾ എവിടെയാ പോവാ അപ്പു അമ്മ ചോദിച്ചു. വലിയ ഗേറ്റിനുമപ്പുറമുള്ള നീണ്ട വഴിയിലേക്ക് അപ്പു വിരൽ ചൂണ്ടി. അമ്മ കണ്ണുകൾ തുടച്ചു.

മനസ്സിനെ ഒന്ന് കൂടെ ഉറപ്പിച്ചു. അതേ. ഇനിയുള്ള ജീവിതം അപ്പൂന്റെ കൂടെ. തന്റെ ബാധ്യതകൾ തീർന്നിരിക്കുന്നു. മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു. ഇനി എനിക്കൊന്നു ജീവിക്കണം. എന്റെ അപ്പൂന് വേണ്ടി.. അപ്പു നമുക്ക് പോകാം അപ്പു സന്തോഷം നിറഞ്ഞ മുഖത്തോടെ തലയാട്ടി. എല്ലാവരോടും യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ അമ്മയ്ക്കും മകനും മുന്നിൽ നീണ്ട പെരുവഴി ദൃശ്യമായിരുന്നു. എവിടേക്ക്? എവിടെയാണ് പോകേണ്ടത്. അമ്മക്കറിയില്ല. അമ്മയുടെ സാരിത്തുമ്പ് അപ്പൂന്റെ കൈകളിൽ ഭദ്രമായിരുന്നു. വല്ലാത്തൊരു സുരക്ഷിതത്വം. അമ്മ അപ്പൂന്റെ കൈകളെ മുറുകെ പിടിച്ചു. നടന്നു. കാലടികൾ ഉറച്ചതായിരുന്നു. മനസ്സ് ശാന്തമായിരുന്നു. ഇനി മരണം വരെ അപ്പൂന്റെ കൂടെ. മനസ്സ് മന്ത്രിച്ചത്‌ അതൊന്നു മാത്രമായിരുന്നു.

ശാലു എസ് നായർ
8 B എസ് വി എച് എസ് പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ