ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/കൊറോണ കിരീടമണിയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കിരീടമണിയുമ്പോൾ

കൊറോണ കിരീടമണിയുമ്പോൾ,
ലോകം വിറങ്ങലിക്കുന്നു.
നാട് നടുങ്ങുന്നു.
ഭയം പരക്കുന്നു.

കൊറോണ കിരീടമണിയുമ്പോൾ,
ജാഗ്രത കനക്കുന്നു.
കൂട്ടം ചേരാതെ
കൂട്ടുകാരെ കാണാതെ
സ്കൂളിൽ പോകാതെ
പരീക്ഷയെഴുതാതെ
കളിക്കൂട്ടമില്ലാതെ
വീട്ടിലിരിക്കുന്നു.

കൊറോണ കിരീടമണിയുമ്പോൾ,
സഹോദരങ്ങൾക്കായി കാതോർക്കുന്നു.
സ്നേഹം കരുതലാകുന്നു.
സുരക്ഷ ലക്ഷ്യമാകുന്നു.
സാന്ത്വനം ഓൺലൈനിലാകുന്നു.

ആശങ്ക ഒഴിയുമ്പോൾ
ഭയം പിന്നിലാകുമ്പോൾ
ചങ്ങല പൊട്ടിക്കുമ്പോൾ
സമാനതകളില്ലാത്ത തണലേറ്റ്
അതിജീവനത്തിന്റെ പടവുകൾ താണ്ടുമ്പോൾ
കൊറോണ പടിയിറങ്ങുന്നു...

ശ്രീനന്ദ എൻ. കെ.
7 ബി ജി. എച്ച്. എസ്. എസ്. കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത