എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ധരണി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ധരണി
ഇന്നീ പ്രപഞ്ചത്തിൽ പാടങ്ങളെവിടെ
ഇന്നീ പ്രപഞ്ചത്തിൽ കുന്നുകളെവിടെ
പച്ചപ്പ് നിറയുന്ന ധരണിയിന്നെവിടെ....
മാലിന്യ കൂമ്പാരം കുന്നുകളായും
ചപ്പുചവറുകൾ
പാടങ്ങളായും
മായ്ചുകളഞ്ഞുവോ-
പച്ചപ്പിനെയും
നാം തന്നെ നമ്മുടെ ധരണിയിന്ന് വെറും-
മാലിന്യ വർണ്ണമായ് മാറ്റി മറിച്ചുവോ
മാനവരാശി ഒരായിരം വ്യാധികൾ-
കൾക്കടിമയായ് മാറി മറയുമോ ഇന്ന്
എന്തിനീ വ്യാധികൾ നമ്മുക്കായി ?
വ്യാധികൾക്കായുള്ള
പ്രതികരണത്തിനായി -
നാമിനി തീർക്കണം പ്രതിരോധ കവചം.
മാറണം ധരണിയിനി
ശ്രേഷ്ഠമായി,
മാറണം വ്യാധികൾ പൂർണമായി
വ്യാധികളില്ലാത്ത
നല്ലൊരു ധരണിക്ക് സാക്ഷികളാകട്ടെ തലമുറകൾ



അനീഷ് എം. കൃഷ്ണ
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത