പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചതെ കൊയ്യൂ

വിതച്ചതേ കൊയ്യു


നാമിന്ന് അനുഭവിക്കുന്ന ഈ പ്രതിസന്ധി പരിസ്ഥിതിയിൽ നിന്ന് നമുക്ക് കിട്ടിയ ഒരു വലിയ പാഠമാണ്. ശുദ്ധമായ വായുവിനെ കളങ്കപ്പെടുത്തി,മരങ്ങൾ വെട്ടി നശിപ്പിച്ച്,പുഴകളും തോടുകളും മലിനപ്പെടുത്തി,കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചു.എന്നിട്ട് നമ്മൾ അതിന് പുരോഗതി എന്ൻ പേരിട്ടു.ഇന്ൻ ശ്വസിക്കാൻ പോലും ഭയക്കേണ്ട അവസ്ഥയാണ്.യഥാർഥത്തിൽ എന്താണ് പുരോഗതി ? മുനുഷ്യർ തമ്മിൽ ഒരു കൈയ്യകലത്തിൽ കഴിയേണ്ട അവസ്ഥയാണോ അതോ പുതിയ വൈറസും രോഗങ്ങളും ഉണ്ടാക്കുന്നതിലാണോ?ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്രമാത്രം വിഷം അടങ്ങിയിട്ടുണ്ടെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?ഇല്ല.ഇങ്ങനെ പോയാൽ അടുത്ത വർഷമെങ്കിലും വിദ്യാലയങ്ങൾക്ക് മുഴുവനായും പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഈ നില തുടർന്നാൽ ദിനംപ്രതി രോഗങ്ങൾ പടരും.മരുന്നും ആഹാരവുമില്ലാതെ അഭയാർഥിക്യാമ്പുകളിൽ നിത്യസന്ദർശകർ ആകേണ്ടിവരും.ഇതിനുള്ള പ്രതിവിധി വ്യക്തിശുചിത്വം, സാമുഹികഅകലം പാലിക്കുക എന്നിവ മാത്രമാണ്.പ്രകൃതിയെ സ്നേഹിക്കുക,രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കുക. ഇനിയെങ്കിലും നാം ഓരോരുത്തരും ഓർക്കുക "വിതച്ചതേ കൊയ്യാൻ പറ്റുകയുള്ളു."

അബ്ദുള്ള & ആമിന
5 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം