എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk28012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴയേ ഞാൻ നിന്റെ മാറിൽ ഒന്നോർത്തു നിൽപ്പൂ എന്തെന്നറിയില്ലത്.

നിന്റെയാ കുളിരിൽ പൂക്കുന്നു എൻ മനം ആഗ്രഹങ്ങൾ തന്റെ വേദിയതിൽ.

സ്വപ്നങ്ങളാം ഓരോ തുള്ളിയും വീഴുന്നു എന്റെ ഹൃദയത്തിൽ താളുകളിൽ.

സന്തോഷമെന്തെന്നറിയാത്തവർക്കായും നൽകുന്നു നീ സന്തോഷത്തിൻ തീരം.

നീയെത്തും അരുവികൾ പുഴയായി മാറുമ്പോൾ എത്തുന്നിതാ ഞാനും കൂട്ടുകാരും.

ഓരോ മഴക്കാലമെത്തും സമയത്ത് കടലാസിന്റെ തോണിയുമായി നിൽപ്പു ഞങ്ങൾ

നിന്റെ ചങ്ങാതിയായെത്തുന്ന കാറ്റിന്റെ കൂടെകളിച്ചിടാൻ ഞാൻ വരട്ടെ.

തുള്ളികളോരോന്നു നനഞ്ഞു നിൽക്കുന്നിതാ ഞാനും എൻ കൂട്ടരും കളികളായി.

ഹിമം പോലെയുള്ളൊരു തണുപ്പെനിക്കേകുന്നു ആനന്ദവും ഏറെ ഉന്മേഷവും..

ഇരുണ്ട നിൻ രൂപം ഭയക്കുന്നു ഞാനെന്നാകിലും ഇഷ്ടമാ നിന്റെ രാഗം.

മണിത്തെന്നലോടെയുള്ളൊരു വരവെപ്പോഴും എന്നന്തരംഗത്തിലാനന്ദമേ.

എന്നുംവരണേ എന്നാഗ്രഹിച്ചെങ്കിലും നീ എത്തുകില്ലാത്തതുകൊണ്ട്?

നിന്നിൽ കളിച്ചിടാൻ നിന്നിൽ നനഞ്ഞിടാൻ കാത്തുനിൽക്കുന്നിതാ ഞാനെപ്പോഴും.



ലിബിയ ബിജു
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത