06:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശൂന്യത തളം കെട്ടിയ നഗരവീഥികൾ എങ്ങും
മരണത്തിന്റെ വിളികൾക്ക് കാതോർക്കുന്നു.
ഇന്നലെകൾ നിറം പകർന്നഗോപുരങ്ങൾ
ഇന്ന് വിളക്കിന്റെ നാളങ്ങൾ അർദ്ധപ്രഭങ്ങളായി
ജവേന തിരിഞ്ഞ ജീവിതചക്രങ്ങൾ
നിശ്ചലങ്ങളായി നിന്നു.
നാദങ്ങൾ നിലച്ച വീഥികളിൽ
ശവവണ്ടിയുടെ ഞരക്കങ്ങൾ
ലോകം കീഴടക്കിവരുന്ന കോറോണയെ
ദൈവത്തിന്റെ നാട്ടിൽ തളയ്ക്കാൻ ഞങ്ങൾ സുസജ്ജം