ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/സമകാലീനം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമകാലീനം

ഞാനും അനിയത്തിയും കൂടി വീട്
‍തല കുത്തി നിർത്തുമ്പോൾ
അമ്മയുടെ ആത്മഗതം:
  "ഈ കൊറോണ എപ്പോൾ കഴിയുമെൻറീശ്വരാ"
"അവധിക്കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ...
ഇപ്പോഴേ നീ തകർന്നോന്ന് "അച്ഛൻ.
അടുക്കളപ്പുറത്തെ സ്വന്തം വീട്ടിൽ നിന്നും പണി കഴിഞ്ഞ്
അനിയത്തി വരുമ്പോൾ അമ്മ വീണ്ടും ചോദിച്ചു.
"ഏതാണ് ഈ ഭൂതം"?
ഭൂതം ചിരിച്ചു കൊണ്ട് ചോദിച്ചു ,"അച്ഛാ എന്നെ കുളിപ്പിക്കാമോ"
പഴയ പുസ്തകങ്ങളും കുപ്പി വളകളും അടുക്കി വയ്ക്കുമ്പോൾ
ആറാം ക്ലാസിൽ ഒളിപ്പിച്ചവച്ച
ഒരു മയിൽപ്പീലിത്തുണ്ട് ഞാൻ കണ്ടു.
"അനന്തമായി പറന്നുനടക്കാനാണെനിക്കിഷ്ടം.
എന്നെ ഒന്നു പറത്തി വിട്ടുകൂടേ"
ആ മയിൽപ്പീലി എന്നോടു ചോദിച്ചു.
"പുറത്തു കൊറോണയാണ്
കുറച്ചു ദിവസം കഴിയട്ടേ "ഞാൻ പറഞ്ഞു.
"ആയിക്കോട്ടേ.. പക്ഷേ എന്നെ മറക്കരുത് "എന്നു മയിൽപ്പീലി
അതു കേട്ട് അവിടെയിരുന്ന കുറേ വളപ്പൊട്ടുകൾ
മെല്ലെ ചിരിച്ചു ഞാൻ മെല്ലെ പുറത്തേക്കിറങ്ങി
"ഫേസ് മാസ്ക് ഉണ്ടോ"?
അതിർ വരമ്പുകളിലെ ചെമ്പരത്തിപ്പൂക്കൾ
എന്നോട് ചോദിച്ചു.
ഞങ്ങൾക്കും പേടിയാണ്
മെല്ലെ വീഴുന്ന ജലകണങ്ങളിലേക്ക്
ചെമ്പരത്തി പാളി നോക്കി
"മഴയല്ല, സാനിറ്റൈസറാണ്”.
സാമൂഹിക അകലം പാലിച്ചുകൊണ്ട്
കാറ്റ് പറഞ്ഞു.
 

ദേവതീർഥ
9 ബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത