ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം  

ലോകം ഇന്ന് നേരിട്ടു കൊണ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗ പ്രതിരോധം .ഇന്ന് കൊറോണ അഥവാ കോവിഡ് - 19 ഉണ്ടായപ്പോൾ മാത്രമല്ല അതിനു മുൻപും വിവിധ തരം രോഗങ്ങളെ മനുഷ്യൻ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. അതിന് നിപ്പ, കോളറ, ചില പ്രത്യേകതരം പനികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുൻപ് കാലത്ത് പോളിയോ എന്ന മാരക വിപത്തിനെ പോളിയോ വാക്സിൻ എന്ന മരുന്ന് കൊണ്ട് പ്രതിരോധിച്ച് ഇല്ലാതാക്കി.

രോഗ പ്രതിരോധത്തിന് ഏറ്റവും നല്ല പോംവഴി ശുചിത്വമാണ്.വീടും പരിസരവും ഒപ്പം വ്യക്തി ശുചിത്വവും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാതികൾക്കും സസ്യജാലങ്ങളും രോഗപ്രതിരോധം ആവശ്യമുണ്ട്. കൃഷിക്കാർ അത്തരം കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നു. നാം കഴിക്കുന്ന ആഹാരം, ധരിക്കുന്ന വസ്ത്രം, പാർപ്പിടം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ രോഗങ്ങളെ ഇല്ലാതാക്കാം. ഇപ്പോഴത്തെ സാഹചര്യം ഒരു പാഠമായി മനസ്സിലാക്കി രോഗ പ്രതിരോധം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് രോഗങ്ങളെ ഇല്ലാതാക്കാൻ നമുക്ക് ഒരുമിച്ച് മുൻകൈയെടുക്കാം.

ആദിത്യ.എസ്സ്
4 D ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം