ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വില്ലൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വില്ലൻ കൊറോണ ‌‌‌‌‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ കൊറോണ ‌‌‌‌‌‌
 




കൊറോണയെന്നൊരു മഹാമാരി
ലോകമാകെ വിഴുങ്ങുന്നു
വൈറസിൻ രാജാവായി വാഴുന്നു
ലോകമാകെ കേഴുന്നു .
        കൈകൾ സോപ്പിട്ട് കഴുകേണം
        വൃത്തിയായി നിൽക്കേണം
         ഭീതിയല്ല,ജാഗ്രത വേണം
         കൊറോണയെ തുരത്തീടാൻ .
മാസ്കുകൾ നമ്മൾ ധരിച്ചീടാം
ആഘോഷങ്ങൾ ത്യജിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണയെ തടഞ്ഞീടാം.
         പൂരക്കാലവും വിഷുക്കാലവും
       ‌‌‌‌‌‌‌ വന്നു വിഴുങ്ങീ കൊവിഡ് 19
    ‌‌‌‌‌‌ കുറയുന്നില്ല അതിവ്യാപന൦
         കൊറോണ വൈറസിൻ അതിവ്യാപന൦.
തുടർന്നീടാ൦ ശ്രമങ്ങളു൦
തടയാനായി കൊറോണയെ
അതിനായ് നമുക്ക് പാലിക്കാം
ശാരീരിക അകലവും.
         ചങ്ങലകൾ പൊട്ടിച്ച്
        മെരുക്കിടാം കൊറോണയെ
    ‌‌ അതിജീവിക്കാം നമുക്കീ-
        കൊവിഡ് 19 കാലത്തേയും
        കുട്ടികൾ നമ്മൾ വളർന്നീടാ൦
        കരുത്തരായ് വളർന്നീടാ൦.
                          
                            

നവനീത പി
4 B ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത