ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/COVID-19

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
COVID-19     


ചൈനയിൽ വുഹാൻ എന്ന ഗ്രാമത്തിൽ തിയാൻ എന്ന ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. തിയാൻ ഘോരവനങ്ങളിൽ പോയി പക്ഷിമൃഗാദികളെ വേട്ടയാടി തിന്നുന്നത് പതിവായിരുന്നു. ഒരു ദിവസം തിയാൻ അവശനായ ഒരു വവ്വാലിനെ വെടിവച്ച് കൊന്ന് തിന്നു. അതിനു ശേഷം പൊതുജനങ്ങൾ കൂടുന്ന സ്ഥലത്ത് സഞ്ചരിച്ച തിയാന് രോഗലക്ഷണങ്ങൾ കണ്ട്തുടങ്ങി. ഈ അവസ്ഥയിൽ തിയാൻ മരിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുകാർക്കും നാട്ടുകാർക്കും രോഗം വന്നു. അവരും മരിച്ചു. അവരെ ചികിത്സിച്ച ഡോക്ടർക്കും രോഗം വരികയും മരിക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും അവിടെ നിന്ന് രാജ്യങ്ങളിലേയ്ക്കും പടർന്നു. രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു വന്നു. ലോകാരോഗ്യസംഘടന ഇതിന് കോവിഡ്-19 എന്ന പേര് നൽകി.

അഭിലാഷ്.എസ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ