ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശി


ഇന്ദുവിന്റെ ഫ്ലാറ്റിൽ കഥാ മൽസരം നടക്കുകയായിരുന്നു. ഇന്ദുവിനാണ് കഥയ്ക്ക് ഫസ്റ്റ് കിട്ടിയത്. ജഡ്ജ് ചോദിച്ചു. "മോളെ കഥയെഴുതാൻ ആരാണ് പ്രചോദനം" .ഇന്ദു പറഞ്ഞു. "എന്റെ മുത്തശ്ശി ". അത് പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു. "എന്താ നിന്റെ മുത്തശ്ശിക്കു പറ്റിയത്? എവിടെയാ മുത്തശ്ശി ഉള്ളത്? " - "അങ്ങ് ദൂരെ ഗ്രാമത്തിലാ" .അവൾ പറഞ്ഞു. ഞങ്ങൾ ആദ്യം മുത്തശ്ശിയുടെ കൂടെ ഗ്രാമത്തിലായിരുന്നു.മുത്തശ്ശിയുടെ ഗ്രാമം എന്തു മനോഹരമാണെന്നോ !!! വയലും, പുഴയും, തെങ്ങിൻ തോപ്പുകളും, മാന്തോപ്പുകളും - പുഴയിൽ നിന്നും വരുന്ന കാറ്റേറ്റ് ഞാനും മുത്തശ്ശിയുo കഥ പറഞ്ഞു നടക്കും .പക്ഷെ എന്റെ അമ്മയ്ക്ക് ആ നാടും വീടുമൊന്നും ഇഷ്ടമല്ലായിരുന്നു. അമ്മയും അച്ഛനും എന്നേയും കൂട്ടി ഈ നഗരത്തിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. പക്ഷെ മുത്തശ്ശി, സ്വന്തം നാടു വിട്ടു വരാൻ തയ്യാറായിരുന്നില്ല. "ഓ, അതു കൊണ്ടാല്ലേ മോൾക്ക് നാടിന്റെ നന്മയുള്ള കഥാപാത്രങ്ങളെ ഈ കഥയിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്",ജഡ്ജ് ഇന്ദുവിനെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. അപ്പോൾ അവളുടെ മനസ്സുനിറയെ മുത്തശ്ശിയും പച്ചപിടിച്ച ആ ഗ്രാമവുമായിരുന്നു.

{{BoxBottom1

പേര്= ആയിഷത്തുൾ ബിഷാറ ക്ലാസ്സ്= 7 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി.എസ് വിളക്കോട് സ്കൂൾ കോഡ്= 14860 ഉപജില്ല= ഇരിട്ടി ജില്ല= കണ്ണൂർ തരം= കഥ color= 2

 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ