Schoolwiki സംരംഭത്തിൽ നിന്ന്
ടൂട്ടുവിൻെറ വാക്ക്
റോഡുകളിലെ ജനക്കൂട്ടം കുറഞ്ഞു. വണ്ടികൾ കുറഞ്ഞു. എങ്ങും വിജനമായ പ്രദേശം . ടി.വി യിൽ ഒരു പ്രധാനപ്പെട്ട വാർത്ത 1 മുതൽ 7 വരെയുളള ക്ലാസ്സുകളിലെ പരീക്ഷ ഉപേക്ഷിച്ചു.
കുറച്ചു നാളുകൾക്ക് ശേഷം അടുത്ത വാർത്ത 8-മുതലുളള ക്ലാസ്സുകളിലെ പരീക്ഷ മാറ്റി വെച്ചു. 8,9,ക്ലാസ്സുകളിലെ പരീക്ഷ ഉപേക്ഷിച്ചു. ബാക്കിയുളള ക്ലാസ്സുകളിലെ പരീക്ഷ തീയതി പീന്നിട് അറിയിക്കും.
പരീക്ഷ എഴുതാതെ തന്നെ സ്‍കൂൾ അടച്ചു . ടൂട്ടുവിന് വളരെയേറെ സന്തോഷം . കാരണം അപ്പുമായി കളിക്കാം. പക്ഷേ സന്തോഷമെല്ലാം പോയി വിഷമത്തിലാണ് ടൂട്ടു. വീട്ടിൽ കളിക്കാൻ വിടില്ല .1-ൽ
പഠിക്കുന്ന കുട്ടിയാണ് ടൂട്ടു. ടൂട്ടുവിൻെറ സഹപാഠിയും അയൽവാസിയുമാണ് അപ്പു.ജനുവരിയോടെ അപ്പുവും ടൂട്ടിവും ഏപ്രിൽ -മെയ് എങ്ങനെ ചിലവഴിക്കും എന്നു തിരുമാനിച്ചിരുന്നു. നേേരത്തേ അവധി കിട്ടിയതിനാൽ വളരെ സന്തോഷമായി .എന്നാൽ രണ്ടുപേരെയും ഇപ്പോൾ കളിക്കാൻ വിട്ടില്ല . കാരണം രോഗം പടരും .രോഗമെന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കും സാധാരണ പനിയോ ചുമയോ ആണെന്ന് .എന്നാൽ അല്ല കൊറോണ -കോവിഡ് -19 എന്ന മാറാരോഗം. ഇതുവരെയും ഈ രോഗത്തിന് മരുന്ന കണ്ടുപിടിച്ചിട്ടില്ല . ടൂട്ടു ചിലപ്പോഴക്കേ ഓർക്കും നമ്മുക്ക് വേണ്ടിയല്ലേ അനുസരിക്കാം പക്ഷേ
എത്രയെന്ന് പറഞ്ഞാൽഅച്ഛനും ചേട്ടനിമൊക്കെ പുറത്തുപോകുുമ്പോൾ ടൂട്ടു അമ്മയുടെ അടുത്തുപോയി ചോദിക്കും കളിക്കാൻ പോകോടെയെന്ന് എന്നുെം ചോദിക്കും ഒരു ഫലവുമില്ല അമ്മയ്ക്കാഗ്രഹമില്ലാത്തതുകൊണ്ടാണോ? ആരോഗ്യപ്രവർത്തകരുടെയുംപോലീസുകാരുടെയും കഷ്ടപ്പാടുകൾകണ്ടില്ല എന്നു നടിക്കാനാവില്ല.അവർ അവരുടെ ജീവൻബലി കൊടുത്തിട്ടാണ് പോരാടുന്നത്.
അവർക്കുവേണ്ടിയല്ല,നമ്മുക്കുവേണ്ടി, എന്നിട്ട് പലരും നിഷേധിക്കുന്നു.പുറത്തുകൂടി ഇറങ്ങി നടക്കുന്നു.ഇങ്ങനയുള്ള പ്രവർത്തനങ്ങളിലുടെ അവരെ വിഷമിപ്പിക്കുകയാണ് നമ്മൾചെയ്യുന്നത് എന്നിങ്ങനെ അമ്മ
ചിന്തിക്കുന്നു. ടൂട്ടു എപ്പോഴും ഒർക്കും .അച്ഛനും ചേട്ടനും പോയാൽ അമ്മ ഒന്നും പറയില്ല എന്നാൽ ഞാൻ പോയാല്ലോ സമ്മതിക്കില്ല . എന്തൊരു കഷ്ടം അടുക്കളയിൽ പണിതീർത്തിട് അമ്മ ടൂട്ടുവിൻെറ അടുത്തുപോയി അവന് പടംവരബുക്ക് എടുത്തു കൊടുത്തു. അതിന് നിറം കൊടുക്കുകയും. അതിലെ പടെ വരാക്കാനും ശ്രമിച്ചു.ഇടക്കി അവൻ ടി . വി. യിൽ വാർത്ത വെച്ച് നോക്കും . എന്നാൽ അവൻ പ്രതീക്ഷിച്ച വാർത്ത മാത്രം കാണില്ല. നിരാശയോടെ പിന്നെയും പടം വര തുടങ്ങും . പക്ഷേ അവന് ഒരു വിശ്വാസമുണ്ട് അവൻ ആഗ്രഹിക്കുന്ന ഒരു ദിവസമുണ്ട് അന്ന് പുറത്തിറങ്ങി നടക്കാം,കളിക്കാം എവിടെവേണെമെങ്കിലും പോകാം. ഈ വിശ്വാസം അവന് മാത്രമല്ല എല്ലാ കുട്ടികൾക്കുമുണ്ട് . അവൻ പ്രതീക്ഷിക്കാത്ത ഒരു ഗിവസം അമ്മ ഉച്ചകഴിഞ്ഞ് അവനെ കളിക്കാൻ വിട്ടു. അവനെ മാത്രമല്ല അപ്പുവിനെയും അവർക്ക് വിശ്വാസിക്കാനായില്ല. അവർ പല കളിക്കളും കളിച്ചു. കുറേ കാര്യങ്ങൾ പറഞ്ഞു. സന്ധ്യാ ആയപ്പോഴാണ് . അവർ തിരിച്ചു വീട്ടിൽ പോകുന്നത് എന്നാൽ അമ്മമാർക്ക് അവർഒരു വാക്ക് കൊടുത്തു . അമ്മ പറയാതെ പുറത്തിറങ്ങില്ല . പിറ്റേന്ന് പതിവുപോലെ അവൻ വാർത്ത വെച്ചിട്ട് അമ്മയുടെ അടുട്ടു ചെന്നു.എന്നാൽ അവൻ അവൻെറ പതിവു ചോദ്യം ചോദിച്ചില്ല കാരണം ഇന്നലെ അവൻ അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു
|